< Back
Gulf
ഒമാനില്‍ എയര്‍ ട്രാഫിക് ഫീസുകള്‍ വര്‍ധിപ്പിച്ചുഒമാനില്‍ എയര്‍ ട്രാഫിക് ഫീസുകള്‍ വര്‍ധിപ്പിച്ചു
Gulf

ഒമാനില്‍ എയര്‍ ട്രാഫിക് ഫീസുകള്‍ വര്‍ധിപ്പിച്ചു

admin
|
24 Jun 2017 9:05 AM IST

ജൂലൈ ഒന്ന് മുതലായിരിക്കും പുതിയ നിരക്ക് പ്രാബല്യത്തിൽ വരികയെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റിയുടെ റിപ്പോർട്ട്‌ .

എണ്ണ വിലയിടിവിനെ തുടര്‍ന്നുള്ള വരുമാന നഷ്ടം നികത്താന്‍ ഒമാനിൽ എയര്‍ ട്രാഫിക് ഫീസുകള്‍ വര്‍ധിപ്പിച്ചു. ജൂലൈ ഒന്ന് മുതലായിരിക്കും പുതിയ നിരക്ക് പ്രാബല്യത്തിൽ വരികയെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റിയുടെ റിപ്പോർട്ട്‌ .

എയര്‍ ട്രാഫിക് നിരക്ക് വര്‍ധനയിലൂടെ 25 ശതമാനം അധിക വരുമാനം ലഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ സാബിയ പറഞ്ഞു. എണ്ണവിലയിലെ കുറവിനെ തുടർന്നാണ്‌ ചെലവുകള്‍ ചുരുക്കി നികുതികള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാകുന്നത്. ഈ വര്‍ഷം 50 ദശലക്ഷം റിയാലിന്റെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതിലൂടെ ഇത് 65 ദശലക്ഷം റിയാലായി വർദ്ധിക്കും. നിരക്ക് വര്‍ധന വിമാന കമ്പനികളെ പ്രതികൂലമായി ബാധിക്കുമെന്നും ടിക്കറ്റ് നിരക്കുകള്‍ ഉയരുന്നതിലൂടെ ഒമാനിലൂടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റും പോകുന്നവരുടെ എണ്ണത്തിൽ കുറവ് വരുമെന്നും ആശങ്കയുണ്ട് . എന്നാൽ വർധിപ്പിച്ച ഫീസിന്റെ ഭാരം ഉപഭോക്താക്കൾക്ക് കൈമാറില്ലെന്ന് ഒമാൻ എയർ അറിയിച്ചു.

Similar Posts