< Back
Gulf
കുവൈത്ത് പൗരന്മാർക്ക് ഇലക്ട്രോണിക് പാസ്പോർട്ട് നിർബന്ധമാക്കുന്നുകുവൈത്ത് പൗരന്മാർക്ക് ഇലക്ട്രോണിക് പാസ്പോർട്ട് നിർബന്ധമാക്കുന്നു
Gulf

കുവൈത്ത് പൗരന്മാർക്ക് ഇലക്ട്രോണിക് പാസ്പോർട്ട് നിർബന്ധമാക്കുന്നു

Jaisy
|
1 July 2017 7:47 AM IST

ഈ വർഷം അവസാനിക്കും മുൻപ് ഇ പാസ്പോര്‍ട്ട് എടുക്കാത്ത സ്വദേശികളുടെ സിവില്‍ ഐഡി മരവിപ്പിക്കുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി

കുവൈത്ത് പൗരന്മാർക്ക് ഇലക്ട്രോണിക് പാസ്പോർട്ട് നിർബന്ധമാക്കുന്നു. ഈ വർഷം അവസാനിക്കും മുൻപ് ഇ പാസ്പോര്‍ട്ട് എടുക്കാത്ത സ്വദേശികളുടെ സിവില്‍ ഐഡി മരവിപ്പിക്കുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി . ഡി എൻ എ വിവര ശേഖരണം വ്യക്തി സ്വകാര്യതയെ ബാധിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പാസ്സ് പോർട്ട് പൗരത്വകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ മാസിന്‍ അല്‍ ജര്‍റാഹ്പറഞ്ഞു.

ഇലക്ട്രോണിക്ഡി പാസ്സ്പോർട്ടിലേക്കു മാറുന്നതിനു മുന്നോടിയായി .ഡി എന്‍.എ സാമ്പിൾ നൽകൽ നിർബന്ധമാണ് ഇത് സ്വകാര്യത ഇല്ലാതാക്കുമെന്ന ആശങ്ക മൂലം സ്വദേശികൾ പാസ്പോര്‍ട്ട് പുതുക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തെത്തിയത് . ഈ വർഷം പൂർത്തിയാകുന്നതിനു മുൻപ് പഴയ പാസ്പോർട്ട് മാറ്റി ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച പാസ്സ്പോർട്ടുകൾ കൈപ്പറ്റണമെന്നും ഉപേക്ഷ കാണിക്കുന്നവരുടെ സിവിൽ ഐഡി മരവിപ്പിക്കുമെന്നുംശൈഖ് മാസിൻ അൽ ജറാഹ് വ്യക്തമാക്കി . ഡി.എന്‍.എ പരിശോധന റിപ്പോര്‍ട്ടുള്‍പ്പെടെയുള്ള അപേക്ഷ ബന്ധപ്പെട്ട വകുപ്പുകളില്‍ നല്‍കി നടപടികള്‍ വേഗത്തിലാക്കണം. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പായി പഴയ പാസ്പോര്‍ട്ട് പൂർണമായി പിന്‍വലിച്ച് എല്ലാ പൗരന്മാർക്കും ഇലക്ട്രോണിക് പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്യുമെന്നും 50000 പേര്‍ക്കു ഇതിനോടകം ഇ- പാസ്പോര്‍ട്ടുകള്‍ ലഭ്യമാക്കിയതായുംമാസിന്‍ ജര്‍റാഹ് അറിയിച്ചു .

Similar Posts