യു.എ.ഇയിലെ ബിസിനസുകാര്‍ക്ക് ഇന്ത്യയിലേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ് വിസ അനുവദിക്കും യു.എ.ഇയിലെ ബിസിനസുകാര്‍ക്ക് ഇന്ത്യയിലേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ് വിസ അനുവദിക്കും
|ഇന്ത്യയില്‍ പോകാന്‍ യു.എ.ഇയിലെ ബിസിനസുകാര്‍ക്ക് അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ് വിസ ഏപ്രില്‍ ഒന്നു മുതല്‍ അനുവദിക്കും
ഇന്ത്യയില്‍ പോകാന്‍ യു.എ.ഇയിലെ ബിസിനസുകാര്‍ക്ക് അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ് വിസ ഏപ്രില്‍ ഒന്നു മുതല്‍ അനുവദിക്കും. ബിസിനസുകാര്‍ക്ക് ഇന്ത്യയുമായി വാണിജ്യബന്ധംവും അതിനായുള്ള യാത്രകളും എളുപ്പമാക്കാനുമാണ് ഈ നടപടിയെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സുരി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാര ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് കേന്ദ്ര സര്‍ക്കാറിന്‍െറ ഈ തീരുമാനം. ഏതാനും മാസങ്ങള്‍ക്കകം അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും അനുവദിക്കുമെന്ന് അദ്ദഹേം വ്യക്തമാക്കി.
ബിസിനസ് ആവശ്യത്തിന് ഇടക്കിടെ ഇന്ത്യയില്‍ പോകേണ്ടവര്‍ക്ക് അഞ്ചുവര്‍ഷത്തെ ബിസിനസ് വിസ ഏറെ ഉപകാരപ്പെടും. ഓരോ യാത്രക്കും വിസ എടുക്കേണ്ട ആവശ്യം വരില്ല. യു.എ.ഇ പൗരന്മാര്‍ക്കും യു.എ.ഇയില്‍ താമസ വിസയുള്ളവര്‍ക്കും പുതിയ വിസ ലഭിക്കും. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇത്തരം വിസകള്‍ ഉടന്‍ അനുവദിക്കാന്‍ അതാത് രാജ്യങ്ങളിലെ എംബസികള്‍ നടപടിയെടുത്തുവരികയാണ്.
ഇന്ത്യ -യു.എ.ഇ ബന്ധം ഇപ്പോള്‍ ഏറ്റവും ദൃഢമാണെന്ന് നവ്ദീപ് സൂരി പറഞ്ഞു. 2015 ആഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനത്തോടെയാണ് ഇതിന് തുടക്കം കുറിച്ചത്. പിന്നീട് രണ്ടുതവണ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഇന്ത്യയിലത്തെി. റിപ്പബ്ളിക് ദിനത്തില്‍ മുഖ്യാതിഥിയായി ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ ക്ഷണിച്ചതും പ്രധാനമാണ്. യു.എ.ഇ തങ്ങളുടെ ഏറ്റവും അടുത്ത മിത്രമാണെന്ന് ലോകത്തോടുള്ള പ്രഖ്യാപനമാണ് ഈ നടപടികള്‍. വെറും സന്ദര്‍ശനങ്ങളില്‍ ഒതുങ്ങുന്നില്ല ഈ ബന്ധം.