ദുബൈയുടെ 'റീഡിങ് നാഷന്‍' പദ്ധതിയിലൂടെ സമാഹരിച്ചത് 82 ലക്ഷം പുസ്തകങ്ങള്‍ദുബൈയുടെ 'റീഡിങ് നാഷന്‍' പദ്ധതിയിലൂടെ സമാഹരിച്ചത് 82 ലക്ഷം പുസ്തകങ്ങള്‍
|50 ലക്ഷം പുസ്തകം ലക്ഷ്യമിട്ട റീഡിങ് നാഷണ് പദ്ധതി വിജയകരമായിരുന്നുവെന്ന് ദുബൈ ഭരണാധികാരി അറിയിച്ചു.

ലോകമെമ്പാടുമുള്ള അഭയാർഥി ക്യാമ്പുകളിലെ കുട്ടികൾക്ക് പുസ്തകങ്ങൾ എത്തിക്കുന്നന ദുബൈയുടെ 'റീഡിങ് നാഷന്‍' പദ്ധതി യിലൂടെ സമാഹരിച്ചത് 82 ലക്ഷം പുസ്തകങ്ങള്‍. 50 ലക്ഷം പുസ്തകം ലക്ഷ്യമിട്ട റീഡിങ് നാഷണ് പദ്ധതി വിജയകരമായിരുന്നുവെന്ന് ദുബൈ ഭരണാധികാരി അറിയിച്ചു.
റീഡിങ് നാഷന്‍ കാമ്പയിന്‍ വന്‍ വിജയമായിരുന്നുവെന്ന് യു.എ.ഇ വൈസ്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചു.
റമദാന്‍ മാസത്തില്‍ നടത്തിയ കാമ്പയിന് മികച്ച പ്രതികരണമായിരുന്നു. എട്ടുകോടിയോളം രൂപ സംഭാവനയായി ലഭിച്ചു. പദ്ധതിക്ക് വേണ്ടി നടത്തിയ അപൂര്‍വ വസ്തുക്കളുടെ ലേലത്തിലൂടെ നാല് കോടിയോളം രൂപയാണ് ലഭിച്ചത്. 700ലധികം വളണ്ടിയര്‍മാര്‍ പുസ്തകങ്ങള്‍ ശേഖരിക്കാനും തരംതിരിക്കാനും സംഭാവനകള്‍ സ്വീകരിക്കാനുമായി പ്രവര്‍ത്തിച്ചിരുന്നു. വായിക്കാന്‍ ആഹ്വാനം ചെയ്യുന്ന വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസത്തില്‍ തന്നെ ഇത്തരമൊരു പുണ്യപ്രവൃത്തി ചെയ്യാനായതില്‍ അഭിമാനമുണ്ടെന്ന് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഗ്ളോബല്‍ ഇനിഷേറ്റീവ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഗര്‍ഗാവി പറഞ്ഞു. പുസ്തകങ്ങള്‍ വിവിധ രാജ്യങ്ങളില്‍ വിതരണം ചെയ്യാന്‍ നടപടി തുടങ്ങി. ഇതിനായി അറബ്, മുസ്ലിം രാജ്യങ്ങളിലെ സ്കൂളുകളുടെ പട്ടിക തയാറാക്കി. പദ്ധതിയുടെ ഗുണഭോക്താക്കളായ സ്കൂള്‍ ലൈബ്രറികളുടെ എണ്ണം 2000ല്‍ നിന്ന് 3500 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.