< Back
Gulf
കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിവല്‍ ഗള്‍ഫിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുകൊച്ചി മെട്രോ ഫിലിം ഫെസ്റ്റിവല്‍ ഗള്‍ഫിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു
Gulf

കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിവല്‍ ഗള്‍ഫിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

Subin
|
13 July 2017 8:05 PM IST

പ്രവാസികളായ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് പരിശീലന ക്യാമ്പൊരുക്കാനും സിനിമ നിര്‍മാണത്തിന് സാങ്കേതിക സഹായങ്ങള്‍ നല്‍കാനും കൊച്ചി മെട്രോക്ക് പദ്ധതിയുണ്ട്.

ഹ്രസ്വസിനിമയുടെ പ്രചരണത്തിനായി നടന്‍ രവീന്ദ്രന്‍ തുടക്കം കുറിച്ച കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിവല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഹ്രസ്വ സിനിമാരംഗത്തുള്ളവരുടെ കൂട്ടായ്മയൊരുക്കി സിനിമകള്‍ നിര്‍മിക്കാനാണ് പദ്ധതി.

കൊച്ചിമെട്രോയുടെ ആദ്യ ഗള്‍ഫ് ശാഖ ദുബൈയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഷാര്‍ജയിലേക്കും ഇതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. യു എ ഇയിലെ വിവിധ എമിറേറ്റുകളില്‍ ചാപ്റ്ററുകള്‍ ആരംഭിച്ച ശേഷം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് നടന്‍ രവീന്ദ്രന്‍ പറഞ്ഞു.

നടന്‍ മോഹന്‍ലാല്‍ അടക്കമുള്ളവരുടെ പിന്തുണയോടെയാണ് ഈ ചാപ്റ്ററുകള്‍ പ്രവര്‍ത്തിക്കുക. പ്രവാസികളായ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് പരിശീലന ക്യാമ്പൊരുക്കാനും സിനിമ നിര്‍മാണത്തിന് സാങ്കേതിക സഹായങ്ങള്‍ നല്‍കാനും കൊച്ചി മെട്രോക്ക് പദ്ധതിയുണ്ട്.

Similar Posts