< Back
Gulf
കുവൈത്തിലെ ഓയില്‍ കമ്പനി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്കുവൈത്തിലെ ഓയില്‍ കമ്പനി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
Gulf

കുവൈത്തിലെ ഓയില്‍ കമ്പനി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

admin
|
13 July 2017 7:58 PM IST

എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ പൊതു ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ കുറവ് വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനമാണ് തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണമായത്...

കുവൈത്തിലെ ഓയില്‍ കമ്പനി ജീവനക്കാര്‍ ഞായറാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ആനുകൂല്യങ്ങള്‍ എടുത്തു മാറ്റിയതില്‍ പ്രതിഷേധിച്ചാണ് വിവിധ എണ്ണ ക്കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ സംയുക്തമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിനെ തുടര്‍ന്ന് എണ്ണയുല്‍പാദന മേഖല സ്തംഭിക്കാനാണ് സാധ്യത.

എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ പൊതു ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ കുറവ് വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനമാണ് തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണമായത്. ഈയിടെ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച ശമ്പള സ്‌കെയില്‍ അംഗീകരിക്കാനാവില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.

പെട്രോ കെമിക്കല്‍ മേഖലയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മൂവായിരത്തോളം ജീവനക്കാര്‍ കഴിഞ്ഞ മാസം അഹമദിയിലെ പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കോണ്‍ഫെഡറേഷന്‍ ആസ്ഥാനത്തു സൂചനാ സമരം നടത്തിയിരുന്നു. വകുപ്പിന്റെ ചുമതലയുള്ള ധനമന്ത്രി അനസ് അല്‍ സാലിഹുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയമായിരുന്നു എന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ ഞായരാഴ്ച്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുകയാണെന്നും കോണ്‍ഫെഡറേഷന്‍ പ്രസിഡണ്ട് അറിയിച്ചു.

രാജ്യത്തെ എല്ലാ എണ്ണ ഉത്പാദന യൂണിറ്റുകളും സ്തംഭിക്കുന്ന രീതിയിലാകും പണിമുടക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എണ്ണകമ്പനികള്‍ സ്വകാര്യവല്‍ക്കരികാനുള്ള നീക്കം പുനപരിശോധിക്കണമെന്നും വിവിധ യൂനിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. കെഒസി ലേബര്‍ യൂണിയന്‍, ലേബര്‍ യൂണിയന്‍ ഓഫ് കുവൈറ്റ് പെട്രോളിയം കമ്പനി തുടങ്ങിയ സംഘടനകളും സമര രംഗത്തുണ്ട് അതിനിടെ സമരം ഉത്പാദനത്തെ ബാധിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ കൈക്കൊണ്ടതായി കെഎന്‍പിസി ഡെപ്യൂട്ടി സി ഇ ഒ ഖാലിദ് അല്‍ അസ്സൂസി പറഞ്ഞു. സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് പുറമേ ആവശ്യമെങ്കില്‍ ജോലിയില്‍ നിന്ന് വിരമിച്ചവരുടെയും വിദേശികളുടെയും സേവനം ഉപയോഗപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts