ഖത്തറില്‍ പ്രകൃതിവാതക ഉപഭോഗത്തില്‍ വന്‍ വര്‍ധനഖത്തറില്‍ പ്രകൃതിവാതക ഉപഭോഗത്തില്‍ വന്‍ വര്‍ധന
|ലോക ഊര്‍ജ്ജ അവലോകന റിപ്പോര്‍ട്ട് 2016ലാണ് പ്രകൃതിവാതക ഉപയോഗം 45.2 ബിസിഎം വര്‍ധിച്ചതായി ചൂണ്ടിക്കാട്ടിയത്
ഖത്തറില്‍ പ്രകൃതിവാതക ഉപഭോഗത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ലോക ഊര്‍ജ്ജ അവലോകന റിപ്പോര്‍ട്ട് 2016ലാണ് പ്രകൃതിവാതക ഉപയോഗം 45.2 ബിസിഎം വര്‍ധിച്ചതായി ചൂണ്ടിക്കാട്ടിയത്.
ബി.പി സ്റ്റാറ്റിസ്റ്റിക്കല്‍ റിവ്യൂ ഓഫ് വേള്‍ഡ് എനര്‍ജി 2016 പ്രകാരം ഖത്തറിലെ പ്രകൃതി വാതക ഉപഭോഗം 2010ല്‍ 32.1 ബില്യന്‍ ക്യൂബി മീറ്റര്‍ ആയിരുന്നത് 2015ഓടെ 45.2 ബി.സി.എം വര്‍ധിച്ചതായാണ് വ്യക്തമാകുന്നത് . ലോകത്ത് ഏറ്റവുംകൂടുതല്‍ പ്രകൃതിവാതക നിക്ഷേപമുള്ള രാജ്യങ്ങളില്‍ മൂന്നാംസ്ഥാനത്താണ് ഖത്തര്‍. തൊട്ടുമുന്‍വര്‍ഷത്തെക്കാള്‍ 13.8 ശതമാനമാണ് രാജ്യത്തെ ഉപഭോഗത്തില്‍ വര്‍ധനയുണ്ടായിട്ടുള്ളത്. ജി.സി.സി രാജ്യങ്ങളിലെ വര്‍ധന നിരക്കില്‍ ഏറ്റവും ഉയര്‍ന്നതാണ് ഖത്തറിലേത്. 2014ല്‍ മാത്രം ഖത്തര്‍ 39.7 ബി.സി.സി പ്രകൃതിവാതക ഉപയോഗം നടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലായി രാജ്യത്തെ ആഭ്യന്തര ഉപഭോഗത്തില്‍ നാല്‍പ്പത് ശതമാനത്തിന്റെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത് . കടല്‍വെള്ളം ശുദ്ധീകരിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനും അടിസ്ഥാന വികസന സൗകര്യങ്ങളുടെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തികള്‍ക്കുമായാണ് പ്രകൃതിവാതകത്തിന്റെ വലിയ പങ്കും ചെലവഴിക്കേണ്ടി വന്നത്. രാജ്യത്തെ ജനസംഖ്യ വര്‍ധിച്ചതും പ്രകൃതി വാതക ഉപഭോഗം ഉയരാന്‍ കാരണമായി .