< Back
Gulf
അജ്മാനിൽ  ഭക്ഷണശാലയിലേക്ക് വാഹനം പാഞ്ഞുകയറി മലയാളി വീട്ടമ്മ മരിച്ചുഅജ്മാനിൽ ഭക്ഷണശാലയിലേക്ക് വാഹനം പാഞ്ഞുകയറി മലയാളി വീട്ടമ്മ മരിച്ചു
Gulf

അജ്മാനിൽ ഭക്ഷണശാലയിലേക്ക് വാഹനം പാഞ്ഞുകയറി മലയാളി വീട്ടമ്മ മരിച്ചു

Subin
|
19 July 2017 6:19 AM IST

തൃശൂര്‍ പുന്നയൂര്‍ക്കുളം, എടക്കര കാളച്ചങ്ങന്‍ വീട്ടില്‍ ഉസ്മാന്‍െറ ഭാര്യ റുഖിയയാണ് മരിച്ച മലയാളി. 10 വയസ്സുള്ള ഇറാഖി ബാലനാണ് മരിച്ച മറ്റൊരാൾ...

യുഎഇയിലെ അജ്മാനിൽ പെട്രോൾ സ്റ്റേഷനിലെ ഭക്ഷണശാലയിലേക്ക്ക് വാഹനം പാഞ്ഞുകയറി മരിച്ച രണ്ടുപേരിൽ ഒരാൾ മലയാളി വീട്ടമ്മയാണെന്ന് തിരിച്ചറിഞ്ഞു. തൃശൂര്‍ പുന്നയൂര്‍ക്കുളം, എടക്കര കാളച്ചങ്ങന്‍ വീട്ടില്‍ ഉസ്മാന്‍െറ ഭാര്യ റുഖിയയാണ് മരിച്ച മലയാളി. 46 വയസായിരുന്നു.

10 വയസ്സുള്ള ഇറാഖി ബാലനാണ് മരിച്ച മറ്റൊരാൾ. അപകടത്തിൽ പരിക്കേറ്റ ആറുപേരിൽ റുഖിയയുടെ മകളുടെ മകന്‍ രണ്ടു വയസുകാരൻ മുഹമ്മദ് ഇഷാനും ഉൾപ്പെടും. അജ്മാൻ അൽ ഹമീദിയയിലെ പെട്രോൾ പമ്പിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന യുവാവിന് അപസ്മാരമുണ്ടായതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.

Related Tags :
Similar Posts