< Back
Gulf
പരിഷ്കരിച്ച ഒമാനി ശിക്ഷാ നിയമത്തിന്‍റെ കരടിന് സ്റ്റേറ്റ് കൗണ്‍സിലിന്‍െറ അംഗീകാരംപരിഷ്കരിച്ച ഒമാനി ശിക്ഷാ നിയമത്തിന്‍റെ കരടിന് സ്റ്റേറ്റ് കൗണ്‍സിലിന്‍െറ അംഗീകാരം
Gulf

പരിഷ്കരിച്ച ഒമാനി ശിക്ഷാ നിയമത്തിന്‍റെ കരടിന് സ്റ്റേറ്റ് കൗണ്‍സിലിന്‍െറ അംഗീകാരം

admin
|
10 Aug 2017 3:23 PM IST

രണ്ട് ദിവസം നീണ്ട ചര്‍ച്ചക്കും വിശകലനങ്ങള്‍ക്കും ശേഷമാണ് കരട് നിയമത്തിന് കൗണ്‍സിലിന്‍െറ അംഗീകാരം ലഭിച്ചത്.

പരിഷ്കരിച്ച ഒമാനി ശിക്ഷാ നിയമത്തിന്‍െറ കരട് രൂപത്തിന് ഭേദഗതികളോടെ സ്റ്റേറ്റ് കൗണ്‍സിലിന്‍െറ അംഗീകാരം. രണ്ട് ദിവസം നീണ്ട ചര്‍ച്ചക്കും വിശകലനങ്ങള്‍ക്കും ശേഷമാണ് കരട് നിയമത്തിന് കൗണ്‍സിലിന്‍െറ അംഗീകാരം ലഭിച്ചത്.

ആത്മഹത്യാ ശ്രമത്തിന് ആറുമാസം വരെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഭാഗം റദ്ദാക്കാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ വോട്ടിങ്ങിലൂടെ തീരുമാനിച്ചു. ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച വ്യക്തിക്ക് ശിക്ഷയല്ല സഹായമാണ് ലഭിക്കേണ്ടതെന്ന് കൗൺസിൽ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. . ലൈംഗിക പീഡനത്തിന് മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവു വ്യവസ്ഥ ചെയ്യുന്ന ആര്‍ട്ടിക്ക്ള്‍ 264 വോട്ടിങ്ങിലൂടെ ഭേദഗതി ചെയ്യാനും പരമാവധി ശിക്ഷ ഒരു വര്‍ഷം മുതല്‍ അഞ്ച് വർഷമായി ഉയർത്താനും തീരുമാനിച്ചു.

സോഷ്യൽ കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍പെഴ്സണ്‍ ഡോ. വഫാ അല്‍ ഹറാസി ആണ് ലൈംഗിക പീഡനത്തിനുള്ള ശിക്ഷ അപര്യാപ്തമാണെന്ന് അഭിപ്രായപ്പെട്ടത്. സ്ത്രീക്ക് ആക്രമണത്തിലൂടെ ശാരീരികമായി മാത്രമല്ല മാനസികമായും ആഘാതം ഏല്‍ക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടികാണിച്ചു. വ്യഭിചാരത്തിന് ആറു മാസം വരെ തടവുശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ പീഡനത്തിനുള്ള കുറഞ്ഞ ശിക്ഷ വര്‍ധിപ്പിക്കണമെന്ന അവരുടെ ആവശ്യത്തിനോട് ഭൂരിപക്ഷം അംഗങ്ങളും അനുകൂലമായാണ് പ്രതികരിച്ചത്.

തുടര്‍ന്ന് കുറഞ്ഞ ശിക്ഷ ഒരു വര്‍ഷമാക്കണമെന്ന തീരുമാനം ലീഗല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ അല്‍ ദഹാബ് വോട്ടിനിടുകയായിരുന്നു.യാചനക്ക് മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും അമ്പത് മുതല്‍ നൂറ് റിയാല്‍ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ആര്‍ട്ടിക്ക്ള്‍ 303നോടും ചില അംഗങ്ങള്‍ വിയോജിച്ചു. യാചകരോട് സഹതാപം പ്രകടിപ്പിക്കേണ്ടതുണ്ടെന്ന് സാമ്പത്തികകാര്യ കമ്മിറ്റി അംഗം ശൈഖ് സലീം അല്‍ കാബി അഭിപ്രായപ്പെട്ടപ്പോള്‍ യഥാര്‍ത യാചകരെ തിരിച്ചറിഞ്ഞ് പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് മറ്റൊരു അംഗമായ എഞ്ചിനീയര്‍ റഹ് മ അല്‍ മഷ്റഫി അഭിപ്രായപ്പെട്ടു.

Related Tags :
Similar Posts