< Back
Gulf
റമദാനില്‍ സൗജന്യ ഇഫ്താര്‍ വിരുന്നൊരുക്കി ടോപ് കോര്‍ണിഷ് റെസ്റ്റോറന്റ്റമദാനില്‍ സൗജന്യ ഇഫ്താര്‍ വിരുന്നൊരുക്കി ടോപ് കോര്‍ണിഷ് റെസ്റ്റോറന്റ്
Gulf

റമദാനില്‍ സൗജന്യ ഇഫ്താര്‍ വിരുന്നൊരുക്കി ടോപ് കോര്‍ണിഷ് റെസ്റ്റോറന്റ്

admin
|
10 Aug 2017 2:43 PM IST

റമദാനിന്റെ പുണ്യമെന്നോണം സൗജന്യമായും സമൃദ്ധമായും നോമ്പുതുറ വിഭവങ്ങള്‍ വിളമ്പുന്ന ഒരു റെസ്‌റ്റോറന്റുണ്ട് ദോഹയില്‍

റമദാനിന്റെ പുണ്യമെന്നോണം സൗജന്യമായും സമൃദ്ധമായും നോമ്പുതുറ വിഭവങ്ങള്‍ വിളമ്പുന്ന ഒരു റെസ്‌റ്റോറന്റുണ്ട് ദോഹയില്‍. ഉദാരമതിയായ സ്വദേശി പൗരന്റെ സഹായത്തോടെ മലയാളികളായ ഹോട്ടലുടമകള്‍ കഴിഞ്ഞ നാലു വര്‍ഷമായി ദിനേന നൂറോളം പേര്‍ക്കാണ് സൗജന്യമായി ഇഫ്താറൊരുക്കുന്നത്.

നോമ്പുതുറ സമയത്ത് ദോഹയിലെ സൂഖ് ജാബിറിനോട് ചേര്‍ന്ന ടോപ് കോര്‍ണിഷ് റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ ബില്ല് കൊടുക്കാനൊരുങ്ങുമ്പോള്‍ അത്ഭുതപ്പെടും. ഇഫ്താറിന് നല്ല തിരക്കനുഭവപ്പെടുന്ന ഹോട്ടലില്‍ എല്ലാവര്‍ക്കും ഭക്ഷണം സൗജന്യമാണ്. ഉദാരമതിയായ ഒരു ഖത്തരി പൗരനാണ് കാണാമറയത്തെ കാരുണ്യമായി ഇവിടെയെത്തുന്ന നോമ്പുകാരുടെ ബില്ലടക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി ദിനേന നൂറോളം പേര്‍ക്ക് ഇങ്ങനെ സൗജന്യമായി നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കി നല്‍കുന്നുണ്ട് മലയാളികള്‍ നടത്തുന്ന ഈ റെസ്‌റ്റോറന്റില്‍.

അറേബ്യന്‍ വിഭവങ്ങളായ മജ്ബൂസും, മന്തിയും പിന്നെ മട്ടണ്‍ബിരിയാണി ചിക്കന്‍ബിരിയാണിയും മുതല്‍ നാടന്‍ കപ്പപ്പുഴുക്കും തരിക്കഞ്ഞിയുമെല്ലാമായി വ്യത്യസ്ത വിഭവങ്ങളാണ് ഇവിടുത്തെ നോമ്പുതുറ സ്‌പെഷ്യല്‍. റമദാനിന്റെ സുകൃതമെന്നോണം സൗജന്യനോമ്പുതുറയുടെ മുഴുവന്‍ ചെലവും തങ്ങളെ വിശ്വസിച്ചേല്‍പ്പിച്ച അഞ്ജാതനായ ഈ ഖത്തറി പൗരനൊപ്പം ഹോട്ടലുടമയായ കോഴിക്കോട് നാദാപുരം ചീക്കോന്ന് സ്വദേശി ബഷീര്‍ മേനാരത്തും സഹപ്രവര്‍ത്തകരും ഇതൊരു ആരാധനയായായാണ് കണക്കാക്കുന്നത് .

Related Tags :
Similar Posts