< Back
Gulf
ദുബൈയിലെ ഹോട്ടലില്‍ ഗ്യാസ് ലൈന്‍ പൊട്ടിത്തെറിച്ച് മലയാളിക്ക് പരിക്ക്ദുബൈയിലെ ഹോട്ടലില്‍ ഗ്യാസ് ലൈന്‍ പൊട്ടിത്തെറിച്ച് മലയാളിക്ക് പരിക്ക്
Gulf

ദുബൈയിലെ ഹോട്ടലില്‍ ഗ്യാസ് ലൈന്‍ പൊട്ടിത്തെറിച്ച് മലയാളിക്ക് പരിക്ക്

admin
|
10 Aug 2017 12:31 PM IST

സ്ഫോടനത്തില്‍ ഹോട്ടല്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു.

ദുബൈയിലെ ഹോട്ടലില്‍ ഗ്യാസ് ലൈന്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് പരിക്കേറ്റു. സ്ഫോടനത്തില്‍ ഹോട്ടല്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. വന്‍തുകയുടെ നഷ്ടം കണക്കാക്കുന്നു.

ദുബൈ കറാമയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഉസ്താദ് ഹോട്ടലില്‍ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സ്ഫോടനം. ഹോട്ടലിലേക്ക് മല്‍സ്യം എത്തിക്കുന്ന മലയാളി യുവാവ് മുജീബിനാണ് സാരമല്ലാത്ത പരിക്കേറ്റത്. ഗ്യാസ് പൈപ്പിലുണ്ടായ ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് നിഗമനം. തൊട്ടടുത്ത കടകള്‍ക്കും കെട്ടിടത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഏഴോളം കാറുകള്‍ക്കും കേടുപറ്റി.

ഹോട്ടലിന്റെ തൊട്ടരികില്‍ പെട്രോള്‍ സ്റ്റേഷനാണെങ്കിലും ഇവിടേക്ക് തീപടരാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി. സ്ഫോടനമുണ്ടായ ഹോട്ടലിന് സമീപത്തെ കെട്ടിടങ്ങളില്‍ താമസിപ്പിച്ചിരുന്നവരെ പൊലീസ് ഒഴിപ്പിച്ചു. 10 ലക്ഷം ദിര്‍ഹത്തിന്റെ നാശനഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Related Tags :
Similar Posts