< Back
Gulf
വേനല്‍ കണക്കിലെടുത്ത് കുവൈത്ത് മൃഗശാലയുടെ പ്രവൃത്തി സമയങ്ങളില്‍ മാറ്റംവേനല്‍ കണക്കിലെടുത്ത് കുവൈത്ത് മൃഗശാലയുടെ പ്രവൃത്തി സമയങ്ങളില്‍ മാറ്റം
Gulf

വേനല്‍ കണക്കിലെടുത്ത് കുവൈത്ത് മൃഗശാലയുടെ പ്രവൃത്തി സമയങ്ങളില്‍ മാറ്റം

admin
|
15 Aug 2017 11:43 AM IST

മെയ് ഒന്ന് മുതല്‍ രാവിലെയും വൈകുന്നേരവുമായി രണ്ട് സമയങ്ങളിലായിരിക്കും മൃഗശാല പ്രവര്‍ത്തിക്കുക...

വേനല്‍ കണക്കിലെടുത്ത് കുവൈത്ത് മൃഗശാലയുടെ പ്രവൃത്തി സമയങ്ങളില്‍ മാറ്റം വരുത്തി. മെയ് ഒന്ന് മുതല്‍ രാവിലെയും വൈകുന്നേരവുമായി രണ്ട് സമയങ്ങളിലായിരിക്കും മൃഗശാല പ്രവര്‍ത്തിക്കുക. രാവിലെ എട്ട് മണിമുതല്‍ ഉച്ചക്ക് 12 മണിവരെയും വൈകുന്നേരം നാല് മണി മുതല്‍ എട്ട് മണിവരെയും ആണ് സന്ദര്‍ശകരെ അനുവദിക്കുക.

കാര്‍ഷിക മത്സ്യ വിഭവ സംരക്ഷണ അതോറിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച മൃഗശാലക്ക് അവധിയായിരിക്കുമെന്നും മറ്റുള്ള ആഘോഷ ദിനങ്ങളിലെല്ലാം പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Related Tags :
Similar Posts