< Back
Gulf
ദുബൈയില്‍ ഇനി നോല്‍ കാര്‍ഡുകള്‍ പണമിടപാടുകള്‍ക്കും ഉപയോഗിക്കാംദുബൈയില്‍ ഇനി നോല്‍ കാര്‍ഡുകള്‍ പണമിടപാടുകള്‍ക്കും ഉപയോഗിക്കാം
Gulf

ദുബൈയില്‍ ഇനി നോല്‍ കാര്‍ഡുകള്‍ പണമിടപാടുകള്‍ക്കും ഉപയോഗിക്കാം

Alwyn
|
15 Aug 2017 8:11 PM IST

ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്രക്ക് ഉപയോഗിക്കുന്ന നോല്‍ കാര്‍ഡുകള്‍ പണമിടപാടുകള്‍ക്കും ഉപയോഗിക്കാന്‍ സൗകര്യം വരുന്നു.

ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്രക്ക് ഉപയോഗിക്കുന്ന നോല്‍ കാര്‍ഡുകള്‍ പണമിടപാടുകള്‍ക്കും ഉപയോഗിക്കാന്‍ സൗകര്യം വരുന്നു. ഡെബിറ്റ്കാര്‍ഡുകള്‍ പോലെ നോല്‍ കാര്‍ഡും ചെറു ഇടപാടുകളുടെ പണം നല്‍കാന്‍ ഉപയോഗപ്പെടുത്താം. നോല്‍കാര്‍ഡുകള്‍ പണമിടപാടുകള്‍ക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും സ്മാര്‍ട്ട് ദുബൈ ഓഫീസും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

ദുബൈയെ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റാനുള്ള ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ നിര്‍ദേശം അനുസരിച്ചാണ് പുതിയ പദ്ധതി ആവിഷ്കരിച്ചതെന്ന് സ്മാര്‍ട്ട് ദുബൈ ഓഫിസ് ഡയറക്ടര്‍ ജനറല്‍ ഡോ. ആയിശ ബിന്‍ത് ബുത്തി ബിന്‍ ബിശര്‍ പറഞ്ഞു. പ്രധാനമായും സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസടക്കാനായിരിക്കും നോല്‍ കാര്‍ഡ് ഉപയോഗപ്പെടുത്തുക. 24 മണിക്കൂറും പണമടക്കാന്‍ സാധിക്കും. ഏതൊക്കെ സേവനങ്ങള്‍ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ച് ഇരുസ്ഥാപനങ്ങളും തമ്മില്‍ ചര്‍ച്ച നടത്തും.

നേരത്തെ എമിറേറ്റ്സ് എന്‍.ബി.ഡി ബാങ്കുമായി ചേര്‍ന്ന് ആര്‍.ടി.എ നോല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കിയിരുന്നു. വ്യാപാര സ്ഥാപനങ്ങളിലെ പണം നല്‍കാന്‍ നോല്‍ കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകളുണ്ട്. ഭാവിയില്‍ ഇതും നിലവില്‍ വന്നേക്കുമെന്നാണ് സൂചന. ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായിറും സ്മാര്‍ട്ട് ദുബൈ ഓഫിസ് ഡയറക്ടര്‍ ജനറല്‍ ഡോ. ആയിശ ബിന്‍ത് ബുത്തി ബിന്‍ ബിശറുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

Similar Posts