< Back
Gulf
ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം നാളെ മദീനയില്‍ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം നാളെ മദീനയില്‍
Gulf

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം നാളെ മദീനയില്‍

Ubaid
|
3 Sept 2017 2:52 AM IST

ആദ്യ സംഘത്തെ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദിന്‍റെ നേതൃത്വത്തില്‍ സ്വീകരിക്കും. മസ്ജിദുന്നബവിക്ക് സമീപം മര്‍ക്കസിയ്യയില്‍ അല്‍ മുക്താറ ഹോട്ടലിലാണ് ഇവര്‍ക്കുള്ള താമസ സൌകര്യം.

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം നാളെ മദീനയിലെത്തും. ഡല്‍ഹിയില്‍ നിന്നുള്ള മുന്നൂറ്റി നാല്‍പത് തീര്‍ഥാടകരാണ് ആദ്യ വിമാനത്തിലുണ്ടാവുക. തീര്‍ഥാടകര്‍ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. തീര്‍ഥാടകരുമായി ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം പുലര്‍ച്ചെ അഞ്ചരെക്കാണ് മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. ആദ്യ സംഘത്തെ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദിന്‍റെ നേതൃത്വത്തില്‍ സ്വീകരിക്കും. മസ്ജിദുന്നബവിക്ക് സമീപം മര്‍ക്കസിയ്യയില്‍ അല്‍ മുക്താറ ഹോട്ടലിലാണ് ഇവര്‍ക്കുള്ള താമസ സൌകര്യം.

ആയിരത്തി അറുനൂറ്റി തൊണ്ണൂറ് തീര്‍ഥടകരാണ് ആദ്യ ദിനം മദീനയിലെത്തുക. ഡല്‍ഹി, ഗയ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ വീതവും മംഗലാപുരം, വാരണാസി, ഗുവാഹത്തി എന്നിവിടങ്ങളില്‍ നിന്നും ഓരോ വിമാനവും വ്യാഴാഴ്ച മദീനയിലെത്തും. എട്ട് ദിവസമാണ് തീര്‍ഥാടകര്‍ മദീനയില്‍ താമസിക്കുക. ശേഷം ബസ് മാര്‍ഗം മക്കയിലേക്ക് പോകും. ജിദ്ദ വഴിയുള്ള തീര്‍ഥാടകരുടെ വരവ് ഈ മാസം പതിനൊന്നിനാണ് ആരംഭിക്കുക. മലയാളി തീര്‍ഥാടകര്‍ ഇരുപത്തി രണ്ടു മുതല്‍ ജിദ്ദ വഴി മക്കയിലെത്തും. ഒരു ലക്ഷത്തി ഇരുപത് ഹാജിമാരാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കുക.

Related Tags :
Similar Posts