< Back
Gulf
ഷാര്‍ജയില്‍ വീട്ടുവാടക കുറയുന്നതായി റിപ്പോര്‍ട്ട്ഷാര്‍ജയില്‍ വീട്ടുവാടക കുറയുന്നതായി റിപ്പോര്‍ട്ട്
Gulf

ഷാര്‍ജയില്‍ വീട്ടുവാടക കുറയുന്നതായി റിപ്പോര്‍ട്ട്

admin
|
30 Sept 2017 10:20 PM IST

ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തിനിടെ വാടകയില്‍ അഞ്ച് ദശാംശം ഏഴ് ശതമാനം ഇടിവുണ്ടായെന്നാണ് കണക്കുകള്‍. വാടക ഇനിയും താഴേക്ക് പോകാനാണ് സാധ്യത.

യു.എ.ഇയിലെ ഷാര്‍ജയില്‍ വീട്ടുവാടക കുറയുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തിനിടെ വാടകയില്‍ അഞ്ചേ ദശാംശം ഏഴ് ശതമാനം ഇടിവുണ്ടായെന്നാണ് കണക്കുകള്‍. വാടക ഇനിയും താഴേക്ക് പോകാനാണ് സാധ്യത.

ഭവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്ലട്ടന്‍സ് കന്പനിയുടെ റിപ്പോര്‍ട്ട് പ്രകാരം ഷാര്‍ജയിലെ വീട്ടുവാടക ഈവര്‍ഷം അവസാനത്തോടെ 8.3 ശതമാനം താഴേക്ക് പോകുമെന്നാണ് സൂചന. കഴിഞ്ഞവര്‍ഷം ആദ്യമാസങ്ങളില്‍ ഷാര്‍ജയിലെ വാടക നിരക്ക് 11.8 ശതമാനം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വാടക താഴേക്ക് പോകുന്നത് ഈ മേഖലയില്‍ സുസ്ഥിരമായ വാടക നിരക്ക് പ്രകടമാക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഷാര്‍ജയിലെ വില്ലകളുടെ വാടക നിരക്കിലാണ് കാര്യമായ കുറവ് പ്രകടമായത്. വില്ലകളുടെ വാടക മൂന്ന് മാസത്തിനിടെ 13.2 ശതമാനം താഴ്ന്നു. അപ്പാര്‍ട്ടുമെന്റുകളുടെ നിരക്കില്‍ 1.5 ശതമാനം കുറവുണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു. 2013 ന് ശേഷമുള്ള കണക്ക് പ്രകാരം ഷാര്‍ജയിലെ വാടക നിരക്ക് 25 ശതമാനം വരെ ഉയര്‍ന്നിരുന്നു. ഈ വര്‍ഷം ആദ്യപാദത്തില്‍ മാത്രമാണ് നിരക്ക് കുറയുന്ന പ്രവണത പ്രകടമായത്. ഷാര്‍ജയിലെ വീട്ടുവാടകക്ക് ദുബൈയുടെ സാമ്പത്തിക അഭിവൃദ്ധിയും കെട്ടിട ലഭ്യതയും തമ്മില്‍ ബന്ധമുണ്ട്. ദുബൈ ആധിത്യമരുളുന്ന എക്സ്പോ 2020 യുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ യു.എ.ഇയിലേക്ക് എത്തിയാല്‍ മാത്രമാണ് ഷാര്‍ജയില്‍ ഇനിയും വാടകവര്‍ധനക്ക് സാധ്യതയുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ മാറ്റം അറിയാന്‍ 12 മുതല്‍ 18 മാസം വരെ കാത്തിരിക്കണം.

Related Tags :
Similar Posts