ഗസ്സ മുനമ്പിന്റെ പുനര്‍നിര്‍മ്മാണത്തില്‍ സഹകരിക്കുമെന്ന് ഖത്തര്‍ഗസ്സ മുനമ്പിന്റെ പുനര്‍നിര്‍മ്മാണത്തില്‍ സഹകരിക്കുമെന്ന് ഖത്തര്‍
|യു എന്നുമായി സഹകരിച്ച് ഗസ്സയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും യു എന്‍ പൊതുസഭയിലെ ഖത്തര്‍ പ്രതിനിധി
ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സ മുനമ്പിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് യു എന്‍ പൊതുസഭയിലെ ഖത്തര്‍ പ്രതിനിധി. യു എന്നുമായി സഹകരിച്ച് ഗസ്സയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മുഹമ്മദ് യഹ്യ അല്‍ മാലികി പറഞ്ഞു.
കാലങ്ങളായി ഇസ്രയേല്‍ അതിക്രമങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ഗസ്സയിലെ ജനങ്ങളെ പുനരധിവസിപ്പിക്കാനും തകര്‍ന്നടിഞ്ഞ ഗസ്സ മുനമ്പ് പുനര്‍നിര്‍മ്മിക്കാനുമായി ഖത്തര്‍ തുടര്‍ന്നു വരുന്ന ശ്രമങ്ങള്‍ തുടരുമെന്നാണ് യു എന്‍ പൊതു സഭയിലെ ഖത്തര്‍ പ്രതിനിധി മുഹമ്മദ് യഹ്യ അല്‍ മാലികി, ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ളിയില്‍ വ്യക്തമാക്കിയത്. ഐക്യരാഷ്ട്രസഭ ഏജന്‍സികള്‍ക്ക് മികച്ച പിന്തുണയാണ് ഖത്തര്‍ നല്‍കുന്നതെന്നും അവരുമായി സഹകരിച്ച് ഗസ്സയില്‍ നിരവധി മാനുഷിക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു. അരികുവല്‍കരിക്കപ്പെട്ടവര്‍ക്കും മര്‍ദ്ദിതര്‍ക്കും ആശ്വാസമായി മാറുകയാണ് ഖത്തറിന്റെ ലക്ഷ്യം. ഗസ്സയിലെ സ്ഥിരതയും സമാധാനവും തിരികെ കൊണ്ട് വരാന്‍ ശക്തമായി ശ്രമിക്കുന്നുണ്ടെന്നും ഹമദ് റെസിഡന്‍ഷ്യല്‍ സിറ്റി, പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ പേരിലുള്ള സ്കൂളുകള്‍ എന്നിവ പുനര്‍നിര്‍മാണ പദ്ധതിയിലെ വലിയ നേട്ടങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.