ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ വാര്‍ഷികാഘോഷം പിണറായി ഉദ്ഘാടനം ചെയ്തുബഹ്റൈന്‍ കേരളീയ സമാജത്തിന്റെ വാര്‍ഷികാഘോഷം പിണറായി ഉദ്ഘാടനം ചെയ്തു
|ബഹ്റൈനും കേരളവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന നിര്‍ദ്ദേശങ്ങള്‍ ബഹ്റൈന് മുന്നില്‍ സമര്‍പ്പിച്ചതായി മുഖ്യമന്ത്രി
ബഹ്റൈൻ കേരളീയ സമാജത്തിന്റെ എഴുപതാം വാർഷികാഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ബഹ്റൈനും കേരളവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന നിര്‍ദ്ദേശങ്ങള്‍ ബഹ്റൈന് മുന്നില്‍ സമര്‍പ്പിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
ബഹ്റൈനില്‍ കേരള പബ്ലിക് സ്കൂളും എഞ്ചിനിയറിങ് കോളജും സ്ഥാപിക്കുക, കേരളത്തിലെ അടിസ്ഥാന വികസന വികസനത്തിനായി വികസന ഫണ്ടിന് രൂപം നല്‍കുക, കേരളത്തില്‍ ഒരു ഗവണ്‍മെന്‍റ് ടു ഗവണ്‍മെന്‍റ് ധനകാര്യജില്ല രൂപവൽക്കരിക്കുക, ബഹ്റൈന്‍-കേരള സാംസ്കാരിക കൈമാറ്റത്തിനായി കേരളത്തില്‍ ബഹ്റൈൻ നാമധേയത്തിൽ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുക. ബഹ്റൈന്‍ പൗരന്‍മാർക്ക് കുറഞ്ഞ ചെലവിൽ ചികിൽസ നൽകാനായി കേരളത്തില്‍ ആതുരാലയം സ്ഥാപിക്കുക, 6 മലയാളികള്‍ക്കായി ബഹ്റൈനില്‍ കേരള ക്ളിനിക്ക് തുടങ്ങുക, മലയാളികള്‍ക്ക് നിയമസഹായം ലഭിക്കുന്നതിനായി നോര്‍കയുടെ കീഴില്‍ ബഹ്റൈനിൽ പ്രത്യേകകേന്ദ്രം സ്ഥാപിക്കുക എന്നിവയാണ് നിർദേശങ്ങൾ.
മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ വൻ ജനാവലിയാണ് പങ്കെടുത്തത്. ബഹ്റൈൻ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ് മദ് ബിൻ മുഹമ്മദ് അൽ ഖലീഫ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.