< Back
Gulf
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര നടത്തിയവരുടെ എണ്ണത്തില്‍ വര്‍ധനകുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര നടത്തിയവരുടെ എണ്ണത്തില്‍ വര്‍ധന
Gulf

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര നടത്തിയവരുടെ എണ്ണത്തില്‍ വര്‍ധന

admin
|
25 Oct 2017 11:16 PM IST

കഴിഞ്ഞ മാസം കുവൈത്ത് വിമാനത്താവളം ഉപയോഗപ്പെടുത്തിയത് 10 ലക്ഷം യാത്രക്കാരാണ്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര നടത്തിയവരുടെ എണ്ണത്തില്‍ ഏഴ് ശതമാനം വര്‍ധന. കഴിഞ്ഞ മാസം കുവൈത്ത് വിമാനത്താവളം ഉപയോഗപ്പെടുത്തിയത് 10 ലക്ഷം യാത്രക്കാരാണ്. എയര്‍പോര്‍ട്ട്‌ സെക്യൂരിറ്റി വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍ജി ഇമാദ് അല്‍ജലവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആഗമന നിര്‍ഗമന വിഭാഗങ്ങളിലായി 10,03,618 യാത്രക്കാരാണ് കഴിഞ്ഞ മാസം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗപ്പെടുത്തിയത്. 2015 മേയില്‍ രേഖപ്പെടുത്തിയ യാത്രക്കാരുടെ എണ്ണത്തിനേക്കാള്‍ ഏഴ് ശതമാനം കൂടുതലാണിത്. വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് രണ്ടു ശതമാനം വര്‍ദ്ധന ഉണ്ടായി.

മേയ് മാസം വിമാനത്താവളം വഴി കുവൈത്തിലെത്തിയ യാത്രക്കാരുടെ എണ്ണം 4,87224 ആണ്. വിമാനത്താവളം വഴി ഇന്ത്യ ഉള്‍പ്പെടെ വിവിധ നാടുകളിലേക്ക് 5,16394 പേര്‍ പോവുകയും ചെയ്തിട്ടുണ്ട്. കാര്‍ഗോ വിമാനങ്ങള്‍ വഴിയുള്ള ചരക്ക് നീക്കത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. മൊത്തം 17 മില്യന്‍ ആറ് ലക്ഷം കിലോഗ്രാം ചരക്കുകള്‍ വിമാനങ്ങള്‍ വഴി എത്തിക്കുകയും കൊണ്ടുപോവുകയും ചെയ്തതായി സെക്യൂരിറ്റി വിഭാഗം വെളിപ്പെടുത്തി.

Similar Posts