സൌദി വിഷന്‍ 2030; സമ്പൂര്‍ണ സര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍കിസൌദി വിഷന്‍ 2030; സമ്പൂര്‍ണ സര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍കി
|സൌദി അറേബ്യയുടെ വിഷന്‍ 2030 വിജയകരമായി നടപ്പാക്കാന്‍ സമ്പൂര്‍ണ സര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍കി.
സൌദി അറേബ്യയുടെ വിഷന്‍ 2030 വിജയകരമായി നടപ്പാക്കാന്‍ സമ്പൂര്‍ണ സര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍കി. രണ്ടാം കിരീടകവകാശി അമീര്‍ മുഹമ്മദ് ബില്‍ സല്‍മാന്‍ നേതൃത്വം നല്‍കുന്ന സാമ്പത്തിക സമതിക്കാണ് പദ്ധതി നടത്തിപ്പിന്റെ പ്രാഥമിക ചുമതല.
പദ്ധതി അംഗീകാരം, ആസൂത്രണം, നടത്തിപ്പ്, വിലയിരുത്തല്‍, തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന വിശദമായ രൂപരേഖയാണ് സാമ്പത്തിക സമിതി തയ്യാറാക്കിയത്. രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക സഭ മേധാവിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇതിന് നേതൃത്വം വഹിക്കുക. പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഭയാണ് ഫണ്ട് അംഗീകരിക്കുക. എന്നാല്‍ ഓരോ സര്‍ക്കാര്‍ സ്ഥാപനങ്ങളും തങ്ങളുടെ കീഴിലുള്ള ഭാഗങ്ങള്‍ വിഷന്‍ 2030 നുസരിച്ച് പൂര്‍ത്തീകരിക്കാനുള്ള സ്ട്രാറ്റജി തയ്യാറാക്കണം. സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും വിലയിരുത്താനും പ്രത്യേക നിരീക്ഷണ സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.
പൊതുസംരംഭങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താനുള്ള നാഷനല്‍ സെന്ററിന്റെ സഹായത്തോടെയായിരിക്കും പദ്ധതി വിലയിരുത്തല്‍ നടത്തുക. വിഷന്‍ 2030 നടപ്പാക്കുന്നതിന്റെ മുമ്പിലുള്ള കടമ്പകള്‍ ഇല്ലാതാക്കുക എന്നതാണ് മറ്റൊരു മുഖ്യ ലക്ഷ്യം. നിര്‍ണിത സമയത്തിനുള്ളില്‍ തടസ്സങ്ങള്‍ ഒഴിവാക്കി പദ്ധതി നടത്തിപ്പ് സുഗമമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. പദ്ധതിയുടെ ഓരോ ഘട്ടത്തിന് സമയം നിശ്ചയിച്ചുകൊണ്ടുള്ള റോഡ്മാപ്പും ആസൂത്രണ വിഭാഗം തയ്യാറാക്കിയിട്ടുണ്ട്.