< Back
Gulf
ബഹ്റൈന്‍ കേരളീയ സമാജം ഈദ് ആഘോഷം സംഘടിപ്പിച്ചുബഹ്റൈന്‍ കേരളീയ സമാജം ഈദ് ആഘോഷം സംഘടിപ്പിച്ചു
Gulf

ബഹ്റൈന്‍ കേരളീയ സമാജം ഈദ് ആഘോഷം സംഘടിപ്പിച്ചു

Khasida
|
25 Nov 2017 5:32 PM IST

മൂന്ന് ദിവസങ്ങളിലായി നിരവധി ആവിഷ്‌കാരങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.

ബഹ് റൈനില്‍ കേരളീയ സമാജം സംഘടിപ്പിച്ച ഈദ് ആഘോഷം വര്‍ണാഭമായ പരിപാടികളോടെ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നിരവധി ആവിഷ്‌കാരങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.

പെരുന്നാളാഘോഷത്തിന്റെ ഭാഗമായി ബഹ് റൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച മൈലാഞ്ചി രാവ് വ്യത്യസ്തതകള്‍ കൊണ്ട് ശ്രദ്ധേയമായി. വിദഗ്ധരായ ഡിസൈനര്‍മാരുടെ നേതൃത്വത്തില്‍ വിവിധ ഡിസൈനുകളിലായിരുന്നു മൈലാഞ്ചിയിടല്‍ നടന്നത്. നിരവധി പ്രവാസി കുടുംബങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.

സമാജം അംഗങള്‍ അവതരിപ്പിച്ച ഗാന മേളയും ഒപ്പനയും ഈദാഘോഷത്തിന് കൊഴുപ്പേകി. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ ഡോ.മുഹമ്മദ് റഫീഖിനെയും നോര്‍ക്ക റൂട്ട്‌സ് ഔദ്യോഗിക പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട സിറാജുദ്ദീനെയും പരിപാടിയില്‍ ആദരിച്ചു.

ഈദാഘോഷ പരിപാടികള്‍ക്ക് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, സെക്രട്ടറി വീരമണി, ഈദ്ര് പ്രോഗ്രാം കണ്‍വീനര്‍ മനോഹരന്‍ പാവറട്ടി എന്നിവര്‍ നേത്യത്വം നല്‍കി.

Similar Posts