സൌദിയില്‍ നിന്ന് ഹജ്ജിന് പോകുന്നതിനുള്ള നിരക്ക് പ്രഖ്യാപിച്ചുസൌദിയില്‍ നിന്ന് ഹജ്ജിന് പോകുന്നതിനുള്ള നിരക്ക് പ്രഖ്യാപിച്ചു
|മൂന്ന് വിഭാഗങ്ങളില്‍ അഞ്ച് വീതം നിരക്കുകള്‍; കുറഞ്ഞ നിരക്ക് 3532 റിയാല്‍
സൗദിയില്‍ നിന്ന് ഹജ്ജിന് പോകുന്നവര്‍ക്കുള്ള നിരക്ക് ഹജ്ജ് മന്ത്രാലയം പ്രഖ്യാപിച്ചു. മൂന്ന് കാറ്ററികളില്‍ അഞ്ച് വീതം നിരക്കുകളാണ് ആഭ്യന്തര ഹജ്ജിനായി നിശ്ചയിച്ചത്. 3532 റിയാലാണ് ചെലവ് കുറഞ്ഞ ഹജ്ജിനുള്ള നിരക്ക്. ഓണ്‍ലൈന്‍ വഴി ഹജ്ജിന് റജിസ്റ്റര്‍ ചെയ്യാനുള്ള തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
കുറഞ്ഞ നിരക്കില്‍ ഹജ്ജ് നിര്‍വഹിക്കാനുള്ള വിഭാഗത്തെ അഞ്ച് ഗണങ്ങളായി തിരിച്ചിട്ടുണ്ട്. എ 1 ഗണത്തിലുള്ളവര്‍ക്ക് 4132 റിയാല്‍, എ2 ഗണത്തില്‍ 4070 റിയാലുമാണ് ഹജ്ജിനുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. ബി വിഭാഗത്തില്‍ 4007, സി കാറ്റഗറിയില്‍ 3882, ഡി ഗണത്തിലുള്ളവര്‍ക്ക് 3757, ഇ വിഭാഗത്തില്‍ 3532 റിയാല്‍ എന്നിങ്ങനെയാണ് ചെലവുകുറഞ്ഞ നിരക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കുറഞ്ഞ നിരക്കില്‍ എ 1 വിഭാഗത്തില്‍ 5250 റിയാല്‍ ഈടാക്കിയ സ്ഥാനത്ത് ഈ വര്‍ഷം ഇത് 4132 റിയാലായി കുറഞ്ഞിട്ടുണ്ട‌്. കൂടിയ നിരക്ക് എ1 വിഭാഗത്തില്‍ 8146 റിയാലാണ് നിശ്ചയിച്ചത്‍. ഇ കാറ്റഗറിയില്‍ 7546 റിയാലുമാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളതെന്നും ഹജ്ജ് മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
മിന, മുസ്ദലിഫ, അറഫ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 'മശാഇര്‍' മെട്രോക്ക് ഈ വര്‍ഷവും തീര്‍ഥാടകരില്‍ നിന്ന് 250 റിയാലാണ് ഈടാക്കുക. ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മെട്രോ സേവനം നിര്‍ബന്ധമാണെന്നതിനാല്‍ ഈ സംഖ്യ ഉള്‍പ്പെടെയുള്ള നിരക്കാണ് നിശ്ചയിച്ചിട്ടുള്ളത്. വിദേശത്തുനിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് മെട്രോ സേവനം ലഭിക്കുന്നില്ലെങ്കില്‍ 250 റിയാല്‍ കുറവായിരിക്കും. പകരം ഈ നഗരങ്ങള്‍ക്കിടയിലെ സഞ്ചാരത്തിന് ബസ് സര്‍വീസിനെ അവലംബിക്കേണ്ടി വരും.