< Back
Gulf
യുഎഇ പ്രവാസികളില്‍ ആത്മഹത്യ വര്‍ധിക്കുന്നു: ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 25 മലയാളികള്‍യുഎഇ പ്രവാസികളില്‍ ആത്മഹത്യ വര്‍ധിക്കുന്നു: ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 25 മലയാളികള്‍
Gulf

യുഎഇ പ്രവാസികളില്‍ ആത്മഹത്യ വര്‍ധിക്കുന്നു: ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 25 മലയാളികള്‍

admin
|
7 Jan 2018 5:02 PM IST

2008ലെ സാമ്പത്തികമാന്ദ്യകാലത്ത് യുഎഇയില്‍ സമാനമായ രീതിയില്‍ പ്രവാസികളുടെ ആത്മഹത്യ പെരുകിയിരുന്നു. സാമൂഹിക സംഘടനകള്‍ നടത്തിയ ശക്തമായ ഇടപെടലും ബോധവല്‍കരണവുമാണ് ജീവനൊടുക്കുന്നവരുടെ എണ്ണം കുറച്ചത്...

ചെറിയ ഇടവേളക്ക് ശേഷം യുഎഇയില്‍ വീണ്ടും പ്രവാസികളുടെ ആത്മഹത്യ വര്‍ധിക്കുന്നു. ഈ വര്‍ഷം ആദ്യ നാല് മാസത്തിനിടെ മാത്രം മുപ്പത്തിയഞ്ച് ഇന്ത്യക്കാര്‍ ജീവനൊടുക്കി. ഇവരില്‍ 25 പേരും മലയാളികളാണ്.

2016 പിറന്നതിന് ശേഷം മാത്രം യുഎഇയില്‍ ആത്മഹത്യ ചെയ്തവരുടെ മരണസര്‍ട്ടിഫിക്കറ്റാണ് ഇവയത്രയും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 35 ഇന്ത്യക്കാര്‍ ഇക്കാലയളവില്‍ ജീവനൊടുക്കി എന്നതിന്റെ ഔദ്യോഗികരേഖകളാണിത്. ഇവയില്‍ 25 സര്‍ട്ടിഫിക്കറ്റുകള്‍ കേരളത്തിലേക്ക് അയച്ച മൃതദേഹങ്ങളുടേതാണ്. യഥാര്‍ഥ കണക്ക് ഇതില്‍ കൂടാനാണ് സാധ്യതയെന്ന് മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്ന സാമൂഹികപ്രവര്‍ത്തകനും പ്രവാസി ഭാരതിയ പുരസ്‌കാര ജേതാവുമായ അഷ്‌റഫ് താമരശ്ശേരി പറയുന്നു.

2008ലെ സാമ്പത്തികമാന്ദ്യകാലത്ത് യുഎഇയില്‍ സമാനമായ രീതിയില്‍ പ്രവാസികളുടെ ആത്മഹത്യ പെരുകിയിരുന്നു. സാമൂഹിക സംഘടനകള്‍ നടത്തിയ ശക്തമായ ഇടപെടലും ബോധവല്‍കരണവുമാണ് ജീവനൊടുക്കുന്നവരുടെ എണ്ണം കുറച്ചത്. ഞെട്ടിക്കുന്നതാണ് ഈ വര്‍ഷത്തെ ആത്മഹത്യയുടെ കണക്കുകള്‍. ആത്മഹത്യനിരക്ക് കുറക്കാന്‍ പരിശ്രമിച്ച പ്രവാസിസംഘടനകളും അധികൃതരും അടിയന്തിരമായി ഇക്കാര്യത്തില്‍ പതിയേണ്ടിരിക്കുന്നു.

Related Tags :
Similar Posts