< Back
Gulf
സൗദിയിൽ  ട്രക്കും ബസും കൂട്ടിയിടിച്ച് കത്തി 15 പേര്‍ മരിച്ചുസൗദിയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് കത്തി 15 പേര്‍ മരിച്ചു
Gulf

സൗദിയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് കത്തി 15 പേര്‍ മരിച്ചു

admin
|
28 Jan 2018 6:53 AM IST

മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ വയ്യാത്ത രൂപത്തിലാണെന്ന് റെഡ്ക്രസന്‍റ് വക്താവ് അബ്ദുല്ല അല്‍ മുറൈബിദ് അറിയിച്ചു. 30 ഓളം പേര്‍ക്ക്

റിയാദിലെ അല്‍ഖസീം - റിയാദ് ഹൈവേയില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് കത്തി 15 പേര്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് 5. 50നാണ് അപകടം. രാത്രി വൈകിയാണ് പ്രാദേശിക മാധ്യമങ്ങള്‍ അപകടം റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരെല്ലാം വിദേശികളാണ്.

മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ വയ്യാത്ത രൂപത്തിലാണെന്ന് റെഡ്ക്രസന്‍റ് വക്താവ് അബ്ദുല്ല അല്‍ മുറൈബിദ് അറിയിച്ചു. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നോമ്പു തുറക്ക് തൊട്ടുമുമ്പാണ് പ്രദേശത്തെ നടുക്കിയ അപകടമുണ്ടായത്. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കാന്‍ റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ നിര്‍ദേശം നല്‍കി. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Similar Posts