< Back
Gulf
അതിമനോഹരം വിശുദ്ധ കഅ്ബാലയത്തിന്റെ ആകാശ ദൃശ്യങ്ങള്‍അതിമനോഹരം വിശുദ്ധ കഅ്ബാലയത്തിന്റെ ആകാശ ദൃശ്യങ്ങള്‍
Gulf

അതിമനോഹരം വിശുദ്ധ കഅ്ബാലയത്തിന്റെ ആകാശ ദൃശ്യങ്ങള്‍

Sithara
|
17 Feb 2018 9:58 PM IST

മിനായുടെയും മസ്ജിദുല ഹറാമിന്‍റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഹജ്ജ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സൌദി അവസരമൊരുക്കി

മക്കയിലെ വിശുദ്ധ കഅ്ബാലയത്തിന്‍റെ ആകാശ ദൃശ്യങ്ങള്‍ അതിമനോഹരമാണ്. ഹജ്ജ് ചടങ്ങുകള്‍ നടക്കുന്ന മിനായുടെയും മസ്ജിദുല ഹറാമിന്‍റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഹജ്ജ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സൌദി വ്യോമസേന കഴിഞ്ഞ ദിവസം അവസരമൊരുക്കിയിരുന്നു. മാധ്യമ സംഘത്തിലുള്ള മീഡിയവണ്‍ പ്രതിനിധ റബീഹ് മുഹമ്മദ് പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണാം.

മക്ക താഇഫ് റോഡിലെ വ്യോമസേനയുടെ ഹെലിപാഡില്‍ നിന്നും ഹെലികോപ്ടര്‍ പറന്നുയര്‍ന്നത് നേരെ മിനാ താഴ് വരയുടെ മുകളിലേക്ക്. തമ്പുകളുടെ നഗരം എന്ന പേരില്‍ അറിയപ്പെടുന്ന മിനയുടെ ആകാശ കാഴ്ച പിശാചിന്‍റെ പ്രതീകാത്മ സ്തൂപമായ ജംറകളുള്ള നിലവിലെ ബഹുനില കെട്ടിടവും പിന്നിട്ട് ഹെലികോപ്ടര്‍ മക്കയിലേക്ക്. ഭൂമിയുടെ മധ്യഭാഗത്തുള്ള വിശുദ്ധ കഅ്ബാലത്തിന്‍റെ മനോഹര ദൃശ്യം. മക്ക ക്ലോക് ടവറും കൂടിയാകുന്നതോടെ ദൃശ്യ ഭംഗി അതിമനോഹരം. ഇതു രണ്ടാം തവണയാണ് മക്കയുടെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മീഡിയവണിന് അവസരം ലഭിക്കുന്നത്.

Related Tags :
Similar Posts