< Back
Gulf
ജനാദിരിയ്യ പൈതൃക ഗ്രാമത്തിലേക്ക് ജനപ്രവാഹംജനാദിരിയ്യ പൈതൃക ഗ്രാമത്തിലേക്ക് ജനപ്രവാഹം
Gulf

ജനാദിരിയ്യ പൈതൃക ഗ്രാമത്തിലേക്ക് ജനപ്രവാഹം

Jaisy
|
19 Feb 2018 12:06 AM IST

പതിനായിരക്കണക്കിന് കുടുംബങ്ങള്‍ കൂട്ടമായെത്തുമ്പോള്‍ പാട്ടു പാടി അവരെ സ്വീകരിക്കുകയാണ് വിവിധ പ്രവിശ്യകള്‍

അവധി ദിനമായതോടെ വന്‍ തിരക്കാണ് സൌദിയിലെ ജനാദിരിയ്യ പൈതൃക ഗ്രാമത്തില്‍. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ കൂട്ടമായെത്തുമ്പോള്‍ പാട്ടു പാടി അവരെ സ്വീകരിക്കുകയാണ് വിവിധ പ്രവിശ്യകള്‍. ദേശീയ സുരക്ഷാ സേനയുടെ പരേഡും നടന്നു.

തുമാമയിലേക്കുള്ള വഴി നീളെ കുടുംബങ്ങളാണ്. വൈകുന്നേരത്തോടെ തിരക്ക് ശക്തമാകും. ജനങ്ങളെ സ്വീകരിച്ച് ദേശീയ സുരക്ഷാ സേനയുടെ പരേഡ്. വഴിയിലെങ്ങും ചെറു കൂട്ടങ്ങള്‍. കലാ പ്രകടനവുമായെത്തുന്നവരെ പ്രോത്സാഹിപ്പിച്ച് കാണികളും തനത് കലാ രൂപങ്ങളുമായി വഴിയിലും പ്രവിശ്യകളുടെ മാതൃകാ ഗ്രാമത്തിലും കലാ വിരുന്നുകാര്‍.

ഇന്ത്യന്‍ പവലിയനകത്തേക്കും ജനമൊഴുകുന്നുണ്ട്. കലാ ആസ്വാദനത്തിന് രാത്രിയോടെ ഇന്ത്യന്‍ പവലിയനരികില്‍ വന്‍ തിരക്കാണ്. കുട്ടികളും കുടുംബങ്ങളും ചേര്‍ന്ന് ഉത്സവമാക്കുകയാണ് പൈതൃക ഗ്രാമത്തില്‍.

Similar Posts