< Back
Gulf
സലാലയിലെ മലയാളികളും ബലി പെരുന്നാള്‍ ആഘോഷിച്ചുസലാലയിലെ മലയാളികളും ബലി പെരുന്നാള്‍ ആഘോഷിച്ചു
Gulf

സലാലയിലെ മലയാളികളും ബലി പെരുന്നാള്‍ ആഘോഷിച്ചു

Jaisy
|
23 Feb 2018 3:35 AM IST

ദോഫാർ ക്ലബ്ബ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് കെ.ഷൗക്കത്തലി മാസ്റ്റർ നേത്രത്വം നൽകി

സലാലയിലും വിവിധ മലയാളി സംഘടനകളുടെ നേത്രത്വത്തിൽ ഈദ് ഗാഹും ഈദ് നമസ്കാരവും നടന്നു. ദോഫാർ ക്ലബ്ബ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് കെ.ഷൗക്കത്തലി മാസ്റ്റർ നേത്രത്വം നൽകി.

സമാധാനത്തിന്റെയും നിർഭയത്വത്തിന്റെയും കേന്ദ്രം കെട്ടിപ്പടുത്ത ഇബ്രാഹിം നബിയെ അനുസ്മരിക്കുന്ന ദിനങ്ങൾ കൂടുതൽ സ്നേഹ സാഹോദര്യ ബന്ധങ്ങൾ ഊട്ടിയുരപ്പിക്കനുള്ളതാകണമെന്ന് കെ.ഷൗക്കത്തലി മാസ്റ്റർ പറഞ്ഞു.ഐ.എം.ഐ സലാല ദോഫാർ ക്ലബ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇബ്രാഹിം നബിയെ ജീവിതത്തിൽ പകർത്തി ആഘോഷ വേളകൾ കൂടുതൽ സൗഹാർദ പൂർണമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുജാഹിദ് സെന്റർ ഇത്തിഹാദ് ഗ്രൗണ്ടിൽ നടത്തിയ ഈദ് ഗാഹിന് സിദ്ദീഖ് സ്വലാഹി നേത്രത്വം നൽകി.സുന്നി സെന്റർ മസ്ജിദ് ഹിബ്റിൽ സംഘടിപ്പിച്ച ഈദ് നമസ്കാരത്തിന് മൊയ്തീൻ കുട്ടി ഫൈസിയാണ് നേത്രത്വം നൽകിയത്.

Similar Posts