< Back
Gulf
ദോഹയില്‍ നിന്ന് കേരളത്തിലേക്ക് പുതിയ വിമാന സര്‍വ്വീസ്ദോഹയില്‍ നിന്ന് കേരളത്തിലേക്ക് പുതിയ വിമാന സര്‍വ്വീസ്
Gulf

ദോഹയില്‍ നിന്ന് കേരളത്തിലേക്ക് പുതിയ വിമാന സര്‍വ്വീസ്

Muhsina
|
14 March 2018 1:41 AM IST

ഗള്‍ഫ് മേഖലയില്‍ സാന്നിദ്ധ്യമുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ദോഹയില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കാന്‍ ഇന്റിഗോ എയര്‍ലൈന്‍സ് തീരുമാനിച്ചത്.

ദോഹയില്‍ നിന്ന് കേരളത്തിലേക്ക് പുതിയ വിമാന സര്‍വ്വീസുമായി ഇന്റിഗോ എയര്‍ലൈന്‍സ് രംഗത്ത്. കോഴിക്കോട് കൊച്ചി തിരുവനന്തപുരം ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് ഇന്റിഗോ പുതിയ സര്‍വ്വീസ് ആരംഭിക്കുന്നത്. ചിലവ് കുറഞ്ഞ യാത്ര വാഗ്ദാനം ചെയ്യുന്ന കമ്പനി ഏപ്രില്‍ രണ്ടാം വാരത്തില്‍ സര്‍വ്വീസ് ആരംഭിച്ചേക്കും.

ഗള്‍ഫ് മേഖലയില്‍ സാന്നിദ്ധ്യമുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ദോഹയില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കാന്‍ ഇന്റിഗോ എയര്‍ലൈന്‍സ് തീരുമാനിച്ചത്. കോഴിക്കോട് കൊച്ചി തിരുവന്തപുരം ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വ്വീസ് ഏപ്രില്‍ രണ്ടാം വാരം മുതല്‍ ആരംഭിച്ചേക്കും.
എയര്‍ ഇന്ത്യയക്കും ജെറ്റ് എയര്‍വെയ്‌സിനും ശേഷം ഇന്ത്യന്‍ നഗരങ്ങളിലേക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ കമ്പനിയാണ് ഇന്റിഗോ. അന്താരാഷ്ട്ര സര്‍വ്വീസുകളില്‍ ഇന്റിഗോ യുടെ ഏഴാമത്തേതു കൂടിയാണ് ദോഹയില്‍ നിന്ന് ആരംഭിക്കുന്നത്.

Related Tags :
Similar Posts