< Back
Gulf
സൌദി അറേബ്യ 594 തടവുകാരെ വിട്ടയച്ചുGulf
സൌദി അറേബ്യ 594 തടവുകാരെ വിട്ടയച്ചു
|13 March 2018 6:50 PM IST
റമദാനോട് അനുബന്ധിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഇവരെ മോചിപ്പിച്ചത്.
റമദാനോടനുബന്ധിച്ചു സൗദി അറേബ്യയിലെ പടിഞ്ഞാറൻ മേഖലയിലെ ജയിലുകളിൽ കഴിഞ്ഞിരുന്ന 594 തടവുകാർ ജയിൽ മോചിതരായി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഇവരെ മോചിപ്പിച്ചത്. മദീനയിൽ 376 പേരും അസീർ മേഖലയിൽ 156ഉം ജിദ്ദ ഉൾപ്പെടുന്ന മക്ക മേഖലയിൽ 62ഉം തടവുകാരാണ് കഴിഞ്ഞ ദിവസം മോചിതരായത്. പ്രത്യേക പാരിതോഷികങ്ങൾ നൽകിയാണ് അധികൃതർ ഇവരെ യാത്രയാക്കിയത്. മോചിതരായ തടവുകാരും അവരുടെ കുടുംബാംഗങ്ങളും സൽമാൻ രാജാവിനോട് നന്ദി പ്രകാശിപ്പിച്ചു.