< Back
Gulf
ദുബൈയില്‍ ഇഷ്ട തീയതികള്‍ വാഹനനമ്പറാക്കാന്‍ അവസരംദുബൈയില്‍ ഇഷ്ട തീയതികള്‍ വാഹനനമ്പറാക്കാന്‍ അവസരം
Gulf

ദുബൈയില്‍ ഇഷ്ട തീയതികള്‍ വാഹനനമ്പറാക്കാന്‍ അവസരം

admin
|
14 March 2018 2:44 PM IST

ദുബൈ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് വാഹനഉടമകള്‍ക്ക് ഇത്തരമൊരു വാഗ്ദാനവുമായി രംഗത്ത് വന്നിരിക്കുന്നത്.

ജന്മദിനം, വിവാഹവാര്‍ഷികം തുടങ്ങിയ പ്രിയപ്പെട്ട തിയതികള്‍ ഇനി മുതല്‍ നിങ്ങളുടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റാക്കി മാറ്റാം. ദുബൈ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് വാഹനഉടമകള്‍ക്ക് ഇത്തരമൊരു വാഗ്ദാനവുമായി രംഗത്ത് വന്നിരിക്കുന്നത്.

വ്യത്യസ്തമായ നമ്പര്‍ പ്ലേറ്റിന് കോടികള്‍ മുടക്കുന്ന നഗരമാണ് ദുബൈ. അവിടെ ഇനി നമ്മുടെ ജനനതിയതിയടക്കം ഓര്‍മിക്കാന്‍ ഇഷ്ടപ്പെടുന്ന തിയതികള്‍ സ്വന്തം വാഹനത്തിന്റെ നമ്പറാക്കി മാറ്റാം. എസ് കോഡുള്ള അഞ്ചക്ക നന്പര്‍ പ്ലേറ്റുകളാണ് ഇതിനായി നീക്കി വെച്ചിരിക്കുന്നത്. 1981 നും 1998 നും ഇടക്ക് ജനിച്ചവര്‍ക്ക് മാത്രമാണ് ഈ അവസരം. 1620 ദിര്‍ഹമാണ് ഇത്തരം വിശേഷ നന്പര്‍ പ്ലേറ്റിന് ഈടാക്കുക. ആവശ്യമുള്ള തിയതി, മാസം, വര്‍ഷം എന്നിവ രേഖപ്പെടുത്തി ആര്‍ടിഎയുടെ ഉപഭോക്തൃസേവനകേന്ദ്രത്തില്‍ നിന്ന് നേരിട്ടോ, വെബ്സൈറ്റ് ആപ് എന്നിവ വഴിയോ നമ്പര്‍ പ്ലേറ്റ് വാങ്ങാം. പ്രിയപ്പെട്ട തിയതി മറ്റുള്ളവര്‍ സ്വന്തമാക്കും മുമ്പ് എത്തണം എന്ന് മാത്രം.

Related Tags :
Similar Posts