< Back
Gulf
വേനലവധിക്ക് ശേഷം യുഎഇയിലെ സ്കൂളുകള്‍ ഇന്ന് തുറക്കുംവേനലവധിക്ക് ശേഷം യുഎഇയിലെ സ്കൂളുകള്‍ ഇന്ന് തുറക്കും
Gulf

വേനലവധിക്ക് ശേഷം യുഎഇയിലെ സ്കൂളുകള്‍ ഇന്ന് തുറക്കും

Jaisy
|
17 March 2018 1:58 PM IST

അബൂദബിയില്‍ മാത്രം 51 സ്കൂളുകളില്‍ ഇക്കുറി ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്

രണ്ടര മാസം നീണ്ട വേനലവധിക്ക് ശേഷം യുഎഇയിലെ സ്കൂളുകള്‍ ഇന്ന് തുറക്കും. അബൂദബിയില്‍ മാത്രം 51 സ്കൂളുകളില്‍ ഇക്കുറി ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. ദുബൈയിലും ഫീസ് വര്‍ധിപ്പിക്കാന്‍ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

യുഎഇ സിലബസ് പിന്തുടരുന്ന സ്കൂളുകള്‍ പുതിയ അധ്യയനവര്‍ഷത്തിലേക്ക് കടന്നുവരുമ്പോള്‍ ഇന്ത്യന്‍ സിലബസ് പിന്തുടരുന്ന സ്കൂളുകള്‍ക്ക് പഴയ അധ്യയനവര്‍ഷത്തിന്റെ തുടര്‍ച്ചയാണ്. അബൂദബിയില്‍ 90 സ്കൂളുകള്‍ ഫീസ് വര്‍ധനക്കായി അപേക്ഷിച്ചിരുന്നെങ്കിലും 51 സ്കൂളുകള്‍ക്കാണ് ഫീസ് കൂട്ടാന്‍ അനുമതി ലഭിച്ചത്. ഏഷ്യന്‍ സിലബസ് പഠിപ്പിക്കുന്ന 15 സ്കൂളുകളും ഫീസ് വര്‍ധനക്കായി അപേക്ഷിച്ചിരുന്നവയില്‍ ഉള്‍പ്പെടും. അബൂദബിയില്‍ 24 സ്കൂളുകള്‍ക്ക് ഇക്കുറി അഡെക്ക് പ്രവേശനാനുമതിയും നിഷേധിച്ചിട്ടുണ്ട്. ഈ സ്കൂളുകളില്‍ പുതിയ വിദ്യാര്‍ഥികള്‍ ഉണ്ടാവില്ല. സ്കൂള്‍ തുറക്കുന്നതോടെ ദുബൈയിലും അബൂദബിയിലും റോഡിലെ തിരക്കും വര്‍ധിക്കും. സ്കൂള്‍ബസുകള്‍ക്ക് തടസം ഒഴിവാക്കാന്‍ ഉള്‍റോഡുകളില്‍ ബസിനും ട്രക്കുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Similar Posts