< Back
Gulf
കുവൈത്തില്‍ ഹോട്ടലുകളിലും ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലും വ്യാപക ക്രമക്കേടുകള്‍കുവൈത്തില്‍ ഹോട്ടലുകളിലും ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലും വ്യാപക ക്രമക്കേടുകള്‍
Gulf

കുവൈത്തില്‍ ഹോട്ടലുകളിലും ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലും വ്യാപക ക്രമക്കേടുകള്‍

Jaisy
|
19 March 2018 2:39 AM IST

ചൊവ്വാഴ്ച കാപിറ്റല്‍ സിറ്റിയിലെ വിവിധ ഹോട്ടലുകളില്‍ സമിതി അംഗങ്ങള്‍ നടത്തിയ പരിശോധകളില്‍ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്

കുവൈത്തില്‍ ഹോട്ടലുകളിലും ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലും വ്യാപകമായ നിയമലംഘനങ്ങളും ക്രമക്കേടുകളും നടക്കുന്നതായി മന്ത്രി സഭാ ഉപസമിതി . ചൊവ്വാഴ്ച കാപിറ്റല്‍ സിറ്റിയിലെ വിവിധ ഹോട്ടലുകളില്‍ സമിതി അംഗങ്ങള്‍ നടത്തിയ പരിശോധകളില്‍ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത് . ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ ഉള്ളവര്‍ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്

പൊതുജനാരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന നിയമലംഘനങ്ങള്‍ രാജ്യത്തെ ഹോട്ടലുകളിലും ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിലും വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയത്. മുഹമ്മദ് ജല്‍ഊദ് അല്‍ ദുഫൈരിയുടെ നേതൃത്വത്തിലുള്ള മന്ത്രി സഭാ ഉപസമിതി ചൊവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു. തിരിച്ചറിയാതിരിക്കാന്‍ സാധാരണ വേഷത്തില്‍ ഉപഭോക്താക്കളായാണ് സംഘാംഗങ്ങള്‍ ഹോട്ടലുകളില്‍ പരിശോധനക്കെത്തിയത്. കാപിറ്റല്‍ ഗവര്‍ണറേറ്റിലെ 25 ഹോട്ടലുകളിലാണ് ഒരു ദിവസം മാത്രം സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത് . പകര്‍ച്ചവ്യാധികള്‍ ഉള്ള വരെ കൂടാതെ ഇഖാമനിയമങ്ങള്‍ ലംഘിച്ചും നിരവധി പേര്‍ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നു സമിതി അംഗങ്ങള്‍ വെളിപ്പെടുത്തി . പപിടിയിലായ നിരവധി തൊഴിലാളികളെ വിശദമായ വൈദ്യ പരിശോധനക്കു വേണ്ടി ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റിന് കൈമാറി. വരും ദിവസങ്ങളില്‍ രാജ്യത്തെ മറ്റ് ഗവര്‍ണറേറ്റുകളിലും പരിശോധന നടത്തുമെന്നു സമിതി അംഗങ്ങള്‍ സൂചിപ്പിച്ചു മുനിസിപ്പലിറ്റി ഭക്ഷ്യപരിശോധന വിഭാഗത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ റമദാനില്‍ രാജ്യ വ്യാപകമായി ഹോട്ടലുകളിലും ഭക്ഷ്യവിതരണ ശാലകളിലും പരിശോധന നടന്നിരുന്നു. ഹെല്‍ത്ത് കാര്‍ഡില്ലാത്ത ആളുകളെ ജോലിക്ക് വെക്കുക, കേടുവന്ന ഭക്ഷണം വില്‍ക്കുക, പരിസര ശുചിത്വം പാലിക്കാതിരിക്കുക തുടങ്ങിയ നിരവധി നിയമലംഘനങ്ങള്‍ അന്ന് കണ്ടെത്തിയിരുന്നു.

Related Tags :
Similar Posts