< Back
Gulf
കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ തകരാര്‍: വിദേശ തൊഴിലാളികളുടെ വര്ക്ക് പെര്‍മിറ്റ് വിതരണം കുവൈത്ത് താത്ക്കാലികമായി നിര്‍ത്തികമ്പ്യൂട്ടര്‍ സംവിധാനത്തില്‍ തകരാര്‍: വിദേശ തൊഴിലാളികളുടെ വര്ക്ക് പെര്‍മിറ്റ് വിതരണം കുവൈത്ത് താത്ക്കാലികമായി നിര്‍ത്തി
Gulf

കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ തകരാര്‍: വിദേശ തൊഴിലാളികളുടെ വര്ക്ക് പെര്‍മിറ്റ് വിതരണം കുവൈത്ത് താത്ക്കാലികമായി നിര്‍ത്തി

Khasida
|
19 March 2018 9:08 AM IST

വര്‍ക്ക് പെര്‍മിറ്റ് പുതുക്കലും താത്കാലികമായി നിര്‍ത്തിവെച്ചു.

കുവൈത്തിൽ വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് വിതരണം താൽക്കാലികമായി നിർത്തിവെച്ചു. മാൻ പവർ അതോറിറ്റിയുടെ കമ്പ്യൂട്ടർ സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വർക്ക് പെർമിറ്റ് വിതരണം, പുതുക്കൽ എന്നിവ താത്കാലികമായി നിർത്തിവെച്ചത്.

ആഭ്യന്തര മന്ത്രാലയം വിസ എ​ൻട്രി ഫോം പരിഷ്​കരിച്ചതിനെ തുടർന്നാണ്​ ഇലക്​ട്രോണിക്​ സംവിധാനങ്ങളിൽ സാങ്കേതിക പ്രശ്​നം രൂപപ്പെട്ടത്​. പുതിയ വിസ എൻട്രി ഫോം പ്രിൻറ്​ ചെയ്യാൻ സാധിക്കാത്തതാണ് വർക് പെർമിറ്റ് വിതരണം തടസ്സപ്പെടാൻ കാരണമെന്നാണ് ​ അധികൃതരുടെ വിശദീകരണം. ഞായറാഴ്​ച മുതൽ മാൻപവർ അതോറിറ്റിയുടെ വിവിധ ഡിപ്പാർട്ട്മെന്‍റുകളിൽ ഈ പ്രശ്​നമുണ്ട്​. തകരാർ പെ​ട്ടെന്ന്​ പരിഹരിച്ച്​ വർക്ക്​ പെർമിറ്റ് വിതരണം പുനരാരംഭിക്കാൻ ആഭ്യന്തര വകുപ്പുമായി ചേർന്ന്​ ശ്രമം നടത്തിവരുന്നതായും മാൻപവർ അതോറിറ്റി അറിയിച്ചു.

Related Tags :
Similar Posts