< Back
Gulf
വീഡിയോ ചാറ്റിങിലൂടെ സോഷ്യല്‍മീഡിയയില്‍ വൈറലായ അബൂസിന്‍ അറസ്റ്റില്‍വീഡിയോ ചാറ്റിങിലൂടെ സോഷ്യല്‍മീഡിയയില്‍ വൈറലായ അബൂസിന്‍ അറസ്റ്റില്‍
Gulf

വീഡിയോ ചാറ്റിങിലൂടെ സോഷ്യല്‍മീഡിയയില്‍ വൈറലായ അബൂസിന്‍ അറസ്റ്റില്‍

Alwyn
|
21 March 2018 6:30 PM IST

ദേശ സുരക്ഷയും സൗദിയുടെ മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതിന് അനിവാര്യമായ നടപടി എന്ന നിലക്കാണ് അറസ്റ്റെന്ന് പൊലീസ് വക്താവ് അറിയിച്ചു

സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ ചാറ്റിങിലൂടെ താരമായ സൗദി യുവാവ് 'അബൂസിന്‍' അറസ്റ്റിലായി. ദേശ സുരക്ഷയും സൗദിയുടെ മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതിന് അനിവാര്യമായ നടപടി എന്ന നിലക്കാണ് അറസ്റ്റെന്ന് പൊലീസ് വക്താവ് അറിയിച്ചു. മൂല്യങ്ങള്‍ക്ക് നിരക്കാത്ത രീതിയില്‍ ഓണ്‍ലൈനില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നിയമ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. യുവാവിനെ തുടര്‍ നിയമ നടപടിക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറും. ഇംഗ്ളീഷ് അറിയാത്ത അബൂസിന്റെയും അറബി അറിയാത്ത അമേരിക്കന്‍ കൌമാരക്കാരിയായ ക്രിസ്റ്റീനയുടെയും യുനൊ (younow ) എന്ന ആപ്ലിക്കേഷന്‍ വഴി നടത്തിയ ചാറ്റിങ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. പിന്നീട് മറ്റ് പെണ്‍കുട്ടികളുമായുള്ള അബൂസിന്റെ ചാറ്റിങ് വീഡിയോകളും പ്രചരിച്ചിരുന്നു.

Related Tags :
Similar Posts