< Back
Gulf
മറുനാട്ടില്‍ മലയാളികള്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് നല്‍കുന്ന 10000 രൂപ അപര്യാപ്തമാണെന്ന് പി.ടി കുഞ്ഞുമുഹമ്മദ്മറുനാട്ടില്‍ മലയാളികള്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് നല്‍കുന്ന 10000 രൂപ അപര്യാപ്തമാണെന്ന് പി.ടി കുഞ്ഞുമുഹമ്മദ്
Gulf

മറുനാട്ടില്‍ മലയാളികള്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് നല്‍കുന്ന 10000 രൂപ അപര്യാപ്തമാണെന്ന് പി.ടി കുഞ്ഞുമുഹമ്മദ്

Jaisy
|
21 March 2018 10:51 AM IST

ആള്‍ ഇന്ത്യാ മലയാളി അസോസിയേഷനും വിശാഖപട്ടണം മലയാളീസ് വെല്‍ഫയര്‍ അസോസിയേഷനും ചേര്‍ന്ന് നടത്തിയ പ്രവാസി മലയാളികളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

മറുനാട്ടില്‍ മലയാളികള്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് നല്‍കുന്ന 10000 രൂപ അപര്യാപ്തമാണെന്ന് കേരള പ്രവാസി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി കുഞ്ഞുമുഹമ്മദ് .ആള്‍ ഇന്ത്യാ മലയാളി അസോസിയേഷനും വിശാഖപട്ടണം മലയാളീസ് വെല്‍ഫയര്‍ അസോസിയേഷനും ചേര്‍ന്ന് നടത്തിയ പ്രവാസി മലയാളികളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികള്‍ക്കുള്ള കേരള സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ബോര്‍ഡ് ചെയര്‍മാന്‍ കുഞ്ഞുമുഹമ്മദ് വിശദീകരിച്ചു. പ്രവാസികള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വിശാഖപട്ടണം മലയാളീസ് വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്‍.ധനപാലന്‍,എ.ഐ.എം.എ തെലങ്കാന ഉപദേഷ്ടാവും ലോക കേരള സഭാ അംഗവുമായ പി.രാധാകൃഷ്ണന്‍,എ ഐഎം എ യുടെ ആന്ധ്രാപ്രദേശ് പ്രസിഡന്റായ ഡേവിസ് കൊട്ടോളി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Tags :
Similar Posts