< Back
Gulf
Gulf

ഹൂതി ആക്രമണത്തിന് തിരിച്ചടി നല്‍കിയതായി അറബ് സഖ്യസേന

Jaisy
|
6 April 2018 8:29 AM IST

സൌദിക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തിന് സഹായിച്ചത് ഇറാനാണെന്നും സഖ്യസേന ആരോപിച്ചു

സൌദി എണ്ണ ടാങ്കറിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിന് തിരിച്ചടി നല്‍കിയതായി അറബ് സഖ്യസേന. ഹൂതികളുടെ ആയുധ നിര്‍മാണ കേന്ദ്രം തകര്‍ത്തു. സൌദിക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തിന് സഹായിച്ചത് ഇറാനാണെന്നും സഖ്യസേന ആരോപിച്ചു.

ചൊവ്വാഴ്ചയാണ് സൌദി ടാങ്കറിന് നേരെ യമന്‍ തീരത്ത് വെച്ച് ആക്രമണം നടന്നത്. ആക്രമണത്തില്‍ കപ്പലിന് കേടുപാടുണ്ടായി. പിന്നില്‍ ഹൂതികളാണെന്ന് സഖ്യസേന അന്ന് തന്നെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം. ആക്രമണത്തിന് മറുപടിയായി ഹുദൈദ തുറമുഖത്തിനടുത്തെ ഹൂതി ആയുധ കേന്ദ്രം സഖ്യസേന തകര്‍ത്തു. യമന്‍ ജനതക്ക് അന്താരാഷ്ട്ര സഹായങ്ങളെത്തുന്ന ഹുദൈദ തുറമുഖം ആയുധ സംഭരണത്തിന് ഹൂതികള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് മനുഷ്യാവകാശ ലംഘനമാണെന്നും സഖ്യസേന പറഞ്ഞു.ആക്രമണത്തെ തുടര്‍‌ന്ന് കപ്പല്‍ ഗതാഗതങ്ങള്‍ക്ക് മാറ്റമൊന്നുമില്ല. ഹൂതികളെ നിയന്ത്രിക്കാനുള്ള നീക്കം തുടരുമെന്നും സഖ്യസേന പ്രഖ്യാപിച്ചു.

Related Tags :
Similar Posts