തന്നിലെ നടനെ സ്വാധീനിച്ചത് വായനയാണെന്ന് മമ്മൂട്ടി
|ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ അനുവാചകര്‍ക്ക് മുന്നില്‍ മമ്മൂട്ടി മനസ് തുറന്നു
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ അനുവാചകര്‍ക്ക് മുന്നില്‍ മനസ് തുറന്ന് മമ്മൂട്ടി. മെഗാസ്റ്റാറിന്റെ വായനാ ശീലം മുതല്‍ പെരുമാറ്റ രീതി വരെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമായി. നൂറുകണക്കിന് പേരാണ് ഏന്‍ ഈവനിംഗ് വിത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഷാര്‍ജ എക്സ്പോ സെന്ററില്‍ എത്തിയത്. വായന തന്നിലെ നടനെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.
ഇഷ്ട എഴുത്തുകാരന്‍ എം.ടിയാണ്. എം.ടി വാസുദേവന്‍ നായര്‍ക്ക് തന്നോടുള്ളത് വാല്‍സല്യമാണ്. മക്കളെ വായിക്കാന്‍ പ്രേരിപ്പിക്കാറില്ലെങ്കിലും അവര്‍ തന്നെ വായിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. മകന്‍ ദുല്‍ഖറിനൊപ്പം എന്ന് ഒന്നിച്ചഭിനയിക്കും എന്ന ചോദ്യവും സദസില്‍ നിന്ന് ഉയര്‍ന്നു. അഹംഭാവവും തലക്കനവും മാറ്റിയാല്‍ കൂടുതല്‍ ജനകീയനാവില്ലേ എന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി.