< Back
Gulf
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഖത്തര്‍ വിപണിയില്‍ സജീവ സാന്നിദ്ധ്യമറിയിച്ചു തുടങ്ങിയതായി പി.കുമരന്‍ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഖത്തര്‍ വിപണിയില്‍ സജീവ സാന്നിദ്ധ്യമറിയിച്ചു തുടങ്ങിയതായി പി.കുമരന്‍
Gulf

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഖത്തര്‍ വിപണിയില്‍ സജീവ സാന്നിദ്ധ്യമറിയിച്ചു തുടങ്ങിയതായി പി.കുമരന്‍

Jaisy
|
8 April 2018 10:21 PM IST

ഖത്തറിലെ ലുലു ഔട്ട്‌ലെറ്റുകളില്‍ ആരംഭിച്ച അള്‍ട്ടിമേറ്റ് ഇന്ത്യ ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഖത്തര്‍ വിപണിയില്‍ സജീവ സാന്നിദ്ധ്യമറിയിച്ചു തുടങ്ങിയതായി ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി.കുമരന്‍ പറഞ്ഞു. ഖത്തറിലെ ലുലു ഔട്ട്‌ലെറ്റുകളില്‍ ആരംഭിച്ച അള്‍ട്ടിമേറ്റ് ഇന്ത്യ ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ രുചി വൈവിധ്യങ്ങളും ഭക്ഷ്യപൈതൃകവും പരിചയപ്പെടുത്തുന്ന അള്‍ട്ടിമേറ്റ് ഇന്ത്യഫെസ്റ്റിന് ഖത്തറിലെ ലുലു ഔട്ട്‌ലെറ്റുകളില്‍ തുടക്കമായി . ഫെബ്രുവരി നാല് വരെ നീണ്ടു നില്‍ക്കുന്ന മേളയിലൂടെ ഇന്ത്യയുടെ രുചിപ്പെരുമക്കൊപ്പം ഭക്ഷ്യവിഭങ്ങളുടെ മേന്മയും പരിചയപ്പെടാന്‍ വിവിധ രാജ്യക്കാര്‍ക്ക് അവസരമൊരുങ്ങും. ഖത്തറിലെ ഇന്ത്യന്‍ സഥാനപതി പി.കുമരനാണ് മേള ഉദ്ഘാടനം ചെയ്തത് . നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ കൂടുതലായി ഖത്തര്‍ വിപണിയില്‍ എത്തിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

ഭക്ഷ്യോത്പന്നങ്ങള്‍ക്കു പുറമെ ഇന്ത്യന്‍ തുണിത്തരങ്ങളും മേളയില്‍ പ്രത്യേ ഓഫറുകളില്‍ ലഭിക്കും. മഹീന്ദ്ര വാഹനങ്ങളുടെ ഖത്തറിലെ ഔദ്യേഗിക ലോഞ്ചിംഗും ഫെസ്റ്റിന്റെ ഭാഗമായി നടന്നു . ശൈഖ് ഹസന്‍ ബിന്‍ ഖാലിദ് അല്‍താനി ദോഹ ബാങ്ക് സി ഇ ഒ ആര്‍ സീതാരാമന്‍ , ലുലു ഗ്രൂപ്പ് ഡയരക്ടര്‍ മുഹമ്മദ് അല്‍താഫ് , തുടങ്ങിയവര്‍ സംബന്ധിച്ചു. ഫെസ്റ്റ് കാലയളവില്‍ 50 റിയാല്‍ പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്ന് നറുക്കെടുത്ത് മഹീന്ദ്ര എസ്‌യു വി 500 വാഹനം സമ്മാനമായി നല്‍കും .അള്‍ട്ടിമേറ്റ് ഇന്ത്യ ഫെസ്റ്റ് ഫെബ്രുവരി നാലു വരെ നീണ്ടു നില്‍ക്കും.

Related Tags :
Similar Posts