< Back
Gulf
കല്ലേറുകര്‍മം തുടരുന്നു; പകുതിയോളം തീര്‍ഥാടകര്‍ നാളെ മടങ്ങുംGulf
കല്ലേറുകര്‍മം തുടരുന്നു; പകുതിയോളം തീര്‍ഥാടകര്‍ നാളെ മടങ്ങും
|10 April 2018 3:32 AM IST
കല്ലേറുകര്‍മം പൂര്‍ത്തിയാക്കി പകുതിയോളം തീര്‍ഥാടകരും നാളെ മിനായില്‍ നിന്ന് വിടവാങ്ങും
ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് നാളെ ഭാഗികമായി സമാപനമാകും. കല്ലേറുകര്‍മം പൂര്‍ത്തിയാക്കി പകുതിയോളം തീര്‍ഥാടകരും നാളെ മിനായില്‍ നിന്ന് വിടവാങ്ങും. വ്യാഴാഴ്ചയാണ് ഇത്തവണത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് സമാപനമാകുക.
തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായി പകുതിയോളം ഹാജിമാരെ നാളെ കല്ലേറ് നടത്തി പോകാന്‍ അനുവദിക്കും. ഹജ്ജിന്റെ നാലാം ദിനമായ ഇന്നും ജംറകളില്‍ ഹാജിമാര്‍ കല്ലെറിഞ്ഞു. ഉച്ചക്ക് ശേഷമാണ് കൂടുതല് ഹാജിമാരും ജംറയിലേക്കെത്തുന്നത്.