< Back
Gulf
ഖത്തറിലുള്ളത്  ആറുലക്ഷത്തിലേറെ ഇന്ത്യക്കാര്‍: പരിഹാരത്തിന് ​കാതോർത്ത് ​ഇന്ത്യഖത്തറിലുള്ളത് ആറുലക്ഷത്തിലേറെ ഇന്ത്യക്കാര്‍: പരിഹാരത്തിന് ​കാതോർത്ത് ​ഇന്ത്യ
Gulf

ഖത്തറിലുള്ളത് ആറുലക്ഷത്തിലേറെ ഇന്ത്യക്കാര്‍: പരിഹാരത്തിന് ​കാതോർത്ത് ​ഇന്ത്യ

Khasida
|
12 April 2018 5:45 AM IST

പ്രതിസന്ധി നീണ്ടാൽ പല നിലക്കും അത്​ഇന്ത്യക്കാരെ ബാധിക്കുമെന്ന്​ സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്

ആറു ദിവസം പിന്നിട്ട ഗൾഫ്​ പ്രതിസന്ധി എത്രയും എളുപ്പത്തിൽ പരിഹരിക്കപ്പെടണം എന്നാഗ്രഹിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യ മുന്നിൽ. ഗൾഫ്​ മേഖലയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം എന്ന നിലക്ക്​പ്രതിസന്ധി സൂക്ഷ്മമായി വിലയിരുത്തി വരികയാണ്​ കേന്ദ്രം.

എണ്ണവില തകർച്ച, സ്വദേശിവത്കരണം എന്നിവ മൂലം ഗൾഫ്​തൊഴിൽ മേഖലയിൽ ഇന്ത്യക്കാർ അഭിമുഖീകരിക്കുന്ന അസ്ഥിര സാഹചര്യം നിലനിൽക്കെയാണ്​അപ്രതീക്ഷിത രാഷ്ട്രീയ പ്രതിസന്ധിയുടെ വരവ്​. പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്നായിരുന്നു ഗൾഫിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങളുടെ പ്രതീക്ഷ. എന്നാൽ ഖത്തറിനെതിരെ കടുത്ത നടപടികൾ തുടരുന്നതും മധ്യസ്ഥ നീക്കം വഴിമുട്ടിയതും സ്ഥിതി സങ്കീർണമാക്കുകയാണ്​.

ആറു ലക്ഷത്തിലേറെ ഇന്ത്യക്കാരാണ്​ഖത്തറിലുള്ളത്​. അതിൽ നല്ലൊരു പങ്കും മലയാളികൾ. പ്രതിസന്ധി നീണ്ടാൽ പല നിലക്കും അത്​ നമ്മെ ബാധിക്കുമെന്ന്​സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ്​ നൽകുന്നു. മുഡീസ്​ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കെഡിറ്റ്​ ഏജൻസികളുടെ റിപ്പോർട്ടും ഖത്തറിന്​ ഗുണകരമല്ല. ഖത്തറിൽ നിന്ന്​ നിക്ഷേപം പിൻവലിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക്​ കാര്യങ്ങൾ നീങ്ങിയാൽ പ്രതിസന്ധിക്ക്​ വ്യാപ്തി കൂടും.

ലോകകപ്പിനെ വരവേൽക്കാനുള്ള നീക്കങ്ങൾ വൻതോതിൽ തൊഴിലവസരങ്ങളായിരുന്നു​ രൂപപ്പെടുത്തിയത്​. എന്നാൽ തീവ്രവാദ ബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങൾ അടിക്കടി ഉയർത്തുന്നത്​ആഗോളതലത്തിൽ രാജ്യത്തിന്​ കൂടുതൽ ദോഷം ചെയ്യും.

Related Tags :
Similar Posts