സമവായ നീക്കം തുടരുന്നു: ഗള്‍ഫ് പ്രതിസന്ധിക്ക് നാലാം ദിവസവും അയവില്ലസമവായ നീക്കം തുടരുന്നു: ഗള്‍ഫ് പ്രതിസന്ധിക്ക് നാലാം ദിവസവും അയവില്ല
|അറബ് രാജ്യങ്ങൾക്കു പുറമെ ജിബൂട്ടി ഉൾപ്പെടെ ആഫ്രിക്കൻ രാജ്യങ്ങളും സൗദി നിലപാടിനെ ശരിവെച്ച്രംഗത്തു വന്നു.
ഗൾഫ് പ്രതിസന്ധി നാലാം ദിവസമായ ഇന്നും അയവില്ലാതെ തുടരുന്നു. കുവൈത്ത് അമീറിെൻറ നേതൃത്വത്തിലുള്ള സമവായ നീക്കം തുടരുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയൊന്നും പ്രകടമല്ല. ഇറാനെതിരായ ഗൾഫ് വികാരത്തോടൊപ്പം നിലയുറപ്പിക്കുക, മുസ്ലിം ബ്രദർഹുഡ്, ഹമാസ് സംഘടനകൾക്ക് നൽകുന്ന പിന്തുണ അവസാനിപ്പിക്കുക, ഗൾഫ് സുരക്ഷക്ക് പോറൽ ഏൽപ്പിക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കുക, തെറ്റായ മാധ്യമ പ്രചാരണത്തിന് വിലക്ക് ഏർപ്പെടുത്തുക തുടങ്ങിയ സുപ്രധാന ഉപാധികളാണ് പ്രശ്നപരിഹാര ഭാഗമായി സൗദി മുന്നോട്ടു വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ട്.കൃത്യമായ ഉറപ്പും വ്യക്തമായ രൂപരേഖയും ഇല്ലാതെ ബന്ധം പുന:സ്ഥാപിക്കാൻ സാധിക്കില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ, യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് എന്നിവർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഖത്തറിനെതിരെ കൂടുതൽ കടുത്ത നടപടി തള്ളിക്കളയാനാവില്ലെന്നും യു.എ.ഇ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തർ എയർവേസ് ഒാഫീസ് അടച്ചുപൂട്ടിയതിനു പുറമെ ഖത്തർ വിസയുള്ള പ്രവാസികൾക്ക് യു.എ.ഇയിൽ വിസ ഒാൺ അറൈവൽ സംവിധാനം വിലക്കാനും തീരുമാനിച്ചു. ഖത്തറിനു മേൽ കൂടുതൽ സമ്മർദം ചെലുത്താൻ അറബ്, മുസ്ലിം രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിലും സൗദി നേതൃത്വം വിജയിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങൾക്കു പുറമെ ജിബൂട്ടി ഉൾപ്പെടെ ആഫ്രിക്കൻ രാജ്യങ്ങളും സൗദി നിലപാടിനെ ശരിവെച്ച് രംഗത്തു വന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അതുകൊണ്ടു തന്നെ പ്രതികരിക്കാനില്ലെന്നും ആവർത്തിക്കുകയാണ് ഖത്തർ.