< Back
Gulf
ഖത്തറില്‍ അവശ്യമരുന്നുകളുടെ വില കുറയുംഖത്തറില്‍ അവശ്യമരുന്നുകളുടെ വില കുറയും
Gulf

ഖത്തറില്‍ അവശ്യമരുന്നുകളുടെ വില കുറയും

admin
|
21 April 2018 1:32 PM IST

ഏപ്രില്‍ 17 മുതല്‍ 400 മരുന്നുകളുടെ വില കുറയും

ഖത്തറില്‍ കൂടുതല്‍ അവശ്യമരുന്നുകളുടെ വില കുറയുന്നു. ഏപ്രില്‍ 17 മുതല്‍ 400 മരുന്നുകളുടെ കൂടി വില കുറയും. പ്രധാനപ്പെട്ട 76 ഇനം മരുന്നുകളുടെ വിലയാണ് കുറയുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഡ്രഗ് കണ്‍ട്രോള്‍ ആന്റ് ഫാര്‍മസി ഡിപ്പാര്‍ട്ട്‌മെന്റ് വിഭാഗം ഡയറക്ടര്‍ ഡോക്ടര്‍ ആയിശ ഇബ്രാഹിം അല്‍ അന്‍സാരി അറിയിച്ചു.

രക്തസമ്മര്‍ദം, പ്രമേഹം സന്ധിവാതം, ചര്‍മ്മരോഗം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള 76 ഇനങ്ങളില്‍ പെട്ട 400 ഓളം മരുന്നുകള്‍ക്ക് കാര്യമായ വിലക്കുറവാണ് ഏപ്രില്‍ 17 മുതല്‍ ഖത്തറില്‍ പ്രാബല്യത്തില്‍ വരിക. ജിസിസി രാജ്യങ്ങളില്‍ മരുന്നുവില ഏകോപിപ്പിക്കാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി നേരത്തെ 2 ഘട്ടങ്ങളിലായി രാജ്യത്ത്‌ അവശ്യ മരുന്നുകളുടെ വില കുറച്ചിരുന്നു. പല മരുന്നുകള്‍ക്കും വ്യത്യസ്ത നിരക്കിലാണ് ഇളവ് അനുഭവപ്പെടുക. ചിലയിനങ്ങള്‍ക്ക് 80 ശതമാനത്തിലധികം കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഈ രംഗത്തുള്ളവര്‍ പറയുന്നു.

രക്തസമ്മര്‍ദത്തിന് ഉപയോഗിച്ചുവരുന്ന 'എക്സ്ഫോര്‍ജ്' മരുന്നുകളുടെ 20 എണ്ണത്തിന് നിലവിലെ 274 റിയാലില്‍ നിന്ന് 156 റിയാലായി കുറയും. വാതരോഗങ്ങള്‍ക്കായി ഉപയോഗിക്കുന്ന 'അര്‍ക്കോക്സിയ' 28 ഗുളികകള്‍ക്ക് 49.25 റിയാലില്‍ നിന്ന് 43.50 റിയാലായും കുറയുമെന്ന് ഫാര്‍മസിസ്റ്റുകള്‍ പറഞ്ഞു.

ആസ്പിരിന്‍രെ 100 എം.ജി 30 ടാബ്ലെറ്റുകള്‍ക്ക് 10 റിയാലില്‍ നിന്ന് 3.75 റിയാലിലേക്ക് കുറയും. 300 എം.ജി ടാബ്ലറ്റുകളുടെ 30 എണ്ണത്തിന്‍റെ പാക്കിന് അഞ്ച് റിയാലില്‍ നിന്ന് 3.75 റിയാലിലേക്ക് കുറയും. പെനഡോള്‍ 24 എണ്ണത്തിന് 7.50 റിയാലില്‍ നിന്ന് 5.50ലേക്ക് കുറയും. പെനഡോള്‍ 48ന് 14.25 റിയാലില്‍ നിന്ന് ഒമ്പത് റിയാലായും കുറയുന്നുണ്ട്‌. നാട്ടില്‍ നിന്ന് കൂടിയ അളവില്‍ മരുന്നുമായെത്തുന്നവര്‍ വിമാനത്താവളത്തില്‍ പിടിയിലാകുന്ന സാഹചര്യത്തില്‍ ഖത്തറില്‍ തന്നെ കുറഞ്ഞ നിരക്കില്‍ മരുന്നു ലഭിക്കുമെന്നത് പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും

Similar Posts