< Back
Gulf
സൗദിയില്‍ ചെറിയ ക്ലിനിക്കുകളില്‍ വിദേശനിക്ഷേപം അനുവദിക്കണമെന്ന നിര്‍ദ്ദേശം ശൂറ തള്ളിസൗദിയില്‍ ചെറിയ ക്ലിനിക്കുകളില്‍ വിദേശനിക്ഷേപം അനുവദിക്കണമെന്ന നിര്‍ദ്ദേശം ശൂറ തള്ളി
Gulf

സൗദിയില്‍ ചെറിയ ക്ലിനിക്കുകളില്‍ വിദേശനിക്ഷേപം അനുവദിക്കണമെന്ന നിര്‍ദ്ദേശം ശൂറ തള്ളി

Jaisy
|
21 April 2018 1:31 PM IST

അനുവദിച്ചാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ളവര്‍ കടന്നുവരുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം തള്ളിയത്

സൗദിയില്‍ ചെറിയ ക്ലിനിക്കുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും വിദേശനിക്ഷേപം അനുവദിക്കണമെന്ന നിര്‍ദ്ദേശം ശൂറ തള്ളി. അനുവദിച്ചാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ളവര്‍ കടന്നുവരുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം തള്ളിയത്. അതേ സമയം വലിയ ആശുപത്രികളില്‍ വന്‍കിട നിക്ഷേപത്തിനും അനുമതി നല്‍കി.

സൗദിയിലെ ക്ലിനിക്കുകള്‍, ഡിസ്പെന്‍സറികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ദന്താശുപത്രികള്‍ എന്നിവയില്‍ വിദേശ നിക്ഷേപം അനുവദിക്കണമെന്നമെന്ന് ആവശ്യം ശൂറ കൗണ്‍സില്‍ തള്ളി. വിദേശ നിക്ഷേപകര്‍ക്ക് ഇത്തരം മേഖലയില്‍ മുതലിറക്കാന്‍ അനുമതി നല്‍കിക്കൊണ്ട് നിയമഭേദഗതി വരുത്തണമെന്ന നിര്‍ദേശം 87 വോട്ടിന്റെ പിന്‍ബലത്തിലാണ് തള്ളിയത്. ഈ മേഖലില്‍ നിക്ഷേപം അനുവദിച്ചാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ളവര്‍ കടന്നുവരും. അത് സൗദിയുടെ നിലവാരത്തിന് യോജിച്ചതാവില്ലെന്നും ശൂറ വിലയിരുത്തി.അതേസമയം ആശുപത്രികളില്‍ വിദേശ നിക്ഷേപം അനുവദിക്കാമെന്ന നിലവിലെ നിയമം തുടരും. വൈദ്യരംഗത്ത് ബിരുദമെടുത്ത് പുറത്തിറങ്ങുന്ന സ്വദേശികളുടെ എണ്ണവും തൊഴിലില്ലായ്മയും പരിഗണിച്ചാണ് നിയമഭേദഗതി അനുവദിക്കാതിരുന്നത്. അതേസമയം ആശുപത്രികളില്‍ വിദേശ നിക്ഷേപം അനുവദിച്ചാലും ജോലിക്കാരുടെ ആധിക്യവും എണ്ണവും പരിഗണിച്ച് സ്വദേശികള്‍ക്കും ജോലി ലഭിക്കും.സ്വദേശിവത്കരണത്തിന് പിന്തുണ നല്‍കുന്നതാണ് തങ്ങളുടെ നിലപാടെന്ന് അംഗങ്ങള്‍ ആവര്‍ത്തിച്ചു.

Related Tags :
Similar Posts