< Back
Gulf
അബൂദബിയിൽ 44 വാഹനങ്ങൾ കൂട്ടിയിടിച്ച​ അപകടം​: ട്രക്ക്​ ഡ്രൈവര്‍ അറസ്​റ്റില്‍അബൂദബിയിൽ 44 വാഹനങ്ങൾ കൂട്ടിയിടിച്ച​ അപകടം​: ട്രക്ക്​ ഡ്രൈവര്‍ അറസ്​റ്റില്‍
Gulf

അബൂദബിയിൽ 44 വാഹനങ്ങൾ കൂട്ടിയിടിച്ച​ അപകടം​: ട്രക്ക്​ ഡ്രൈവര്‍ അറസ്​റ്റില്‍

Muhsina
|
24 April 2018 5:07 AM IST

അബൂദബിയിൽ കഴിഞ്ഞ ദിവസം 44 വാഹനങ്ങൾ കൂട്ടിയിടിച്ച്​ 22 പേർക്ക്​ പരിക്കേൽക്കാനിടയായ അപകടത്തിന്​ കാരണക്കാരനെന്ന്​ സംശയിക്കുന്ന ട്രക്ക്​ ഡൈവറെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

അബൂദബിയിൽ കഴിഞ്ഞ ദിവസം 44 വാഹനങ്ങൾ കൂട്ടിയിടിച്ച്​ 22 പേർക്ക്​ പരിക്കേൽക്കാനിടയായ അപകടത്തിന്​ കാരണക്കാരനെന്ന്​ സംശയിക്കുന്ന ട്രക്ക്​ ഡൈവറെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. പ്രതി അശ്രദ്ധമായി വാഹനമോടിച്ചതും മോശം കാലാവസ്​ഥയെ അവഗണിച്ചതുമാണ്​ അപകടത്തിന്​ കാരണമാക്കിയതെന്ന്​ അബൂദബി പൊലീസ്​ വ്യക്​തമാക്കി.

ഡ്രൈവറുടെ ഭാഗത്തു നിന്നുണ്ടായ കുറ്റകരമായ അനാസ്​ഥയാണ്​ അപകടത്തി​െൻറ വ്യാപ്​തി വർധിപ്പിച്ചതെന്ന നിഗമനത്തിലാണ്​ പൊലിസ്​. നിരവധി ജീവനുകൾ ഇയാൾ അപകടത്തിലാക്കിയെന്ന്​ ബ്രിഗേഡിയർ അലി ആൽ ദ​ാഹേരി പറഞ്ഞു. മറ്റു ജനങ്ങളുടെ സുരക്ഷക്കും ആരോഗ്യത്തിനും ഭീഷണി സൃഷ്​ടിക്കുകയും വസ്​തുവകകൾക്ക്​ നാശനഷ്​ടമുണ്ടാക്കുകയും ചെയ്​തു. ഗതാഗത സിഗ്​നലുകളും നിർദേശങ്ങളും പാലിച്ചില്ല. പ്രതിയെ പ്രോസിക്യൂഷന്​ കൈമാറും.

കനത്ത മൂടൽമഞ്ഞുണ്ടാകുന്ന അവസരങ്ങളിൽ ഡ്രൈവർമാർ പ്രത്യേക ശ്രദ്ധയോടെ വാഹനം ഒാടിക്കണമെന്ന്​ ബ്രിഗേഡിയർ അലി ആൽ ദ​ാഹേരി അറിയിച്ചു. വലിയ വാഹനങ്ങൾ ഇ^311 റോഡിൽ രാവിലെ 6.30നും ഒമ്പതിനും ഇടയിലും വൈകുന്നേരം മൂന്നിനും ആറിനും ഇടയിലും നിരോധിച്ചിട്ടു​ണ്ട്​. ചൊവ്വാഴ്​ച രാവിലെ എട്ട്​ മണിയോടെയാണ്​ അപകടം സംഭവിച്ചത്​.

Related Tags :
Similar Posts