< Back
Gulf
ജനാദ്രിയ പൈതൃകോത്സവത്തില്‍ ലുലു ഗ്രൂപ്പിന്റെ സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഐഫോണ്‍!ജനാദ്രിയ പൈതൃകോത്സവത്തില്‍ ലുലു ഗ്രൂപ്പിന്റെ സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഐഫോണ്‍!
Gulf

ജനാദ്രിയ പൈതൃകോത്സവത്തില്‍ ലുലു ഗ്രൂപ്പിന്റെ സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഐഫോണ്‍!

Subin
|
24 April 2018 12:05 AM IST

പൈതൃക ഗ്രാമത്തിലെ ഏറ്റവും തിരക്കുള്ള പവലിയനാണ് ഇന്ത്യയുടേത്. ഇതിനകത്താണ് വാണിജ്യ രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പിന്റെ രണ്ടു സ്റ്റാളുകള്‍.

സൗദിയിലെ ജനാദ്രിയ പൈതൃക ഗ്രാമത്തിലെ ഇന്ത്യന്‍ പവലിയനില്‍ ശ്രദ്ധേയമായ സ്റ്റാളാണ് ലുലു ഗ്രൂപ്പിന്റേത്. സ്റ്റാളിലെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഐ ഫോണ്‍ എക്‌സാണ് സമ്മാനം. കേരളത്തിന്റെ തനത് വിഭവങ്ങള്‍ ലുലു ഗ്രൂപ്പിന്റെ സ്റ്റാളുകളിലുണ്ട്.

പൈതൃക ഗ്രാമത്തിലെ ഏറ്റവും തിരക്കുള്ള പവലിയനാണ് ഇന്ത്യയുടേത്. ഇതിനകത്താണ് വാണിജ്യ രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പിന്റെ രണ്ടു സ്റ്റാളുകള്‍. കേരളത്തിന്റെ രുചിഭേദങ്ങളും വിളകളും ഉത്പന്നങ്ങളും പ്രധാന സ്റ്റാളിലൂടെ പരിചയപ്പെടുകയാണ് സ്വദേശികള്‍.

സൗദികളുടെ ഇഷ്ട ബ്രാന്‍ഡുകളിലൊന്നായ ലുലു ഗ്രൂപ്പിന്റെ സ്റ്റാളുകള്‍ മേളയിലെ പ്രധാന ആകര്‍ഷണമാണ്. ലുലു ഗ്രൂപ്പിന്റെ വളര്‍ച്ച സൂചിപ്പിക്കുന്നതടക്കമുള്ള വിശേഷങ്ങളുമായാണ് രണ്ടാമത്തെ സ്റ്റാള്‍. ഇവിടെയും തിരക്കേറെയാണ്. ലുലു സ്റ്റാള്‍ സന്ദര്‍ശിക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു റിയാല്‍ നല്‍കി ഐഫോണ്‍ എക്‌സ് സ്വന്തമാക്കാം. മേളയില്‍ കുടുംബങ്ങളുടെ തിരക്കേറിയതോടെ സ്റ്റാളും സജീവമാണ്.

Similar Posts