< Back
Gulf
Gulf
ജനാദ്രിയ പൈതൃകോത്സവം അവസാന ആഴ്ചയിലേക്ക്, സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ചു
|23 April 2018 5:59 PM IST
എട്ടു ലക്ഷം പേര്‍ ഇതിനകം പൈതൃക ഗ്രാമത്തിലെത്തി. ഇതില്‍ ഭൂരിഭാഗവും ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചു.
സൗദിയിലെ ജനാദ്രിയ പൈതൃകോത്സവം അവസാന ആഴ്ചയിലേക്ക് പ്രവേശിച്ചതോടെ തിരക്ക് കൂടി. ഇതിനകം എട്ടു ലക്ഷത്തിലേറേ പേര്‍ പൈതൃക ഗ്രാമത്തിലെത്തി. ഇന്ത്യന്‍ പവലിയനിലും വന്‍ തിരക്കാണ്.
ഈ മാസം ഏഴിന് തുടങ്ങിയ പൈതൃകോത്സവം അവസാനിക്കാന്‍ ബാക്കി ഇനി ഏഴു ദിവസമാണ്. ശക്തമായ തിരക്കാണ് പൈൃതക ഗ്രാമത്തില്‍. കുടുംബങ്ങളാണ് ഭൂരിഭാഗവും. ഇന്ത്യന്‍ പവലിയനും ജനനിബിഡം.
എട്ടു ലക്ഷം പേര്‍ ഇതിനകം പൈതൃക ഗ്രാമത്തിലെത്തി. ഇതില്‍ ഭൂരിഭാഗവും ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചു. പതിനഞ്ച് ലക്ഷത്തോളം പേര്‍ ഇത്തവണ ഉത്സവാവസാനത്തോടെ പൈതൃക ഗ്രാമത്തിലെത്തും.