< Back
Gulf
നിര്‍മാണ മേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കണമെന്ന് സൌദി കൗന്‍സില്‍ ഓഫ് ചേമ്പേര്‍സ്നിര്‍മാണ മേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കണമെന്ന് സൌദി കൗന്‍സില്‍ ഓഫ് ചേമ്പേര്‍സ്
Gulf

നിര്‍മാണ മേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കണമെന്ന് സൌദി കൗന്‍സില്‍ ഓഫ് ചേമ്പേര്‍സ്

Subin
|
23 April 2018 10:17 PM IST

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൗദിയിലെ നിര്‍മാണ മേഖലയിലേക്ക് വരുന്ന എന്‍ജിനീയര്‍മാര്‍ നിര്‍മാണ മേഖലയില്‍ വൈദഗ്‍ധ്യം ഉള്ളവര്‍ അല്ല. ഇതു കാരണം നിരവധി കരാറുകള്‍ നിശ്ചിത സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോവുന്നതായി സൗദി കൗന്‍സില്‍ ഓഫ് ചേംമ്പേഴ്സ് പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍നിന്ന് നിര്‍മാണ മേഖലയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദഗ്ധ തൊഴിലാളികളെ വൈദഗ്‍ധ്യം തെളിയിക്കുന്ന യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കണം എന്ന് സൗദി കൗന്‍സില്‍ ഓഫ് ചേമ്പര്‍സ് ആവശ്യപ്പെട്ടു. സ്ഥാപനങ്ങള്‍ക്ക് ആവശ്യമുള്ളവരല്ല വരുന്നവരില്‍ കൂടുതലും. വൈദഗ്‍ധ്യം തെളിയിക്കുന്നതില്‍ പരാജയപ്പെടുന്നവരെ പിഴ ചുമത്തി നാട് കടത്തണമെന്നും ശുപാര്‍ശ.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൗദിയിലെ നിര്‍മാണ മേഖലയിലേക്ക് വരുന്ന എന്‍ജിനീയര്‍മാര്‍ നിര്‍മാണ മേഖലയില്‍ വൈദഗ്‍ധ്യം ഉള്ളവര്‍ അല്ല. ഇതു കാരണം നിരവധി കരാറുകള്‍ നിശ്ചിത സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോവുന്നതായി സൗദി കൗന്‍സില്‍ ഓഫ് ചേംമ്പേഴ്സ് പറഞ്ഞു. തൊഴില്‍ വ്യവസായ മന്ത്രാലയത്തിലേക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉന്നയിച്ചിട്ടുള്ളത്. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാനും അവരുടെ വൈദഗ്ധ്യം തെളിയിക്കാനും പ്രത്യേക യോഗ്യതാ പരീക്ഷ ഏര്‍പ്പെടുത്തണമെന്നും, പരാജയപ്പെടുന്നവരെ കടുത്ത പിഴ ചുമത്തി നാട് കടത്തണമെന്നാണ് ശുപാര്‍ശ.

സിവില്‍ എന്‍ജിനിയര്‍ വിസയില്‍ ഇലക്‍ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവ പഠിച്ചവര്‍ കടന്ന് വരുന്നത് തീര്‍ത്തും നിര്‍ത്തലാക്കണം. ഇതിനുള്ള സംവിധാനം വിദേശ രാജ്യങ്ങളിലുള്ള സൗദി എംബസികള്‍ ഏര്‍പ്പെടുത്തണം എന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്. സൗദിയില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ എന്‍ജിനിയര്‍മാര്‍ ഉള്ളത്. കര്‍ശനമായ യോഗ്യതാ പരീക്ഷ റിക്രൂട്ട്‍മെന്‍റ് മന്ദഗതിയിലാക്കും എന്നാണ് റിക്രൂട്ട്‍മെന്‍റ് ഏജന്‍റുമാര്‍ പറയുന്നത്.

പക്ഷെ നിര്‍ദേശങ്ങള്‍ ഗൗരവമുള്ളതും, ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കാന്‍ തൊഴില്‍ മന്ത്രാലയം ഒരുങ്ങുന്നതായും കിഴക്കന്‍ പ്രവിശ്യ താഴില്‍ വകുപ്പ് മേധാവി പറഞ്ഞു. കഴിഞ്ഞ ദിവസം സൗദി അരാംകോ അതിന്‍റെ കരാര്‍ സഥാപനങ്ങളിലെ എഞ്ചിനീയര്‍മാര്‍ക്ക് സംഘടിപിച്ച യോഗ്യതാ പരീക്ഷയില്‍ എഴുപത് ശതമാനം പേര്‍ പരാജയപ്പെട്ടിരിന്നു. പരാജയപ്പെട്ട എന്‍ജിനിയര്‍മാരെ സൗദി അരാംകോ അവരുടെ പ്രൊജെക്റ്റുകളില്‍നിന്ന് മാറ്റി നിര്‍ത്തുകയാണ് ചെയ്യുക. ഇത് സ്ഥാപനങ്ങള്‍ക് കനത്ത സാമ്പത്തിക ഭാരം വരുത്തിവെക്കും.

Related Tags :
Similar Posts