< Back
Gulf
യു.എ.ഇയിൽ മൂടൽമഞ്ഞ്​ തുടരും;  വിമാനയാത്രക്കാരുടെ ദുരിതത്തിന് അറുതിയായില്ലയു.എ.ഇയിൽ മൂടൽമഞ്ഞ്​ തുടരും; വിമാനയാത്രക്കാരുടെ ദുരിതത്തിന് അറുതിയായില്ല
Gulf

യു.എ.ഇയിൽ മൂടൽമഞ്ഞ്​ തുടരും; വിമാനയാത്രക്കാരുടെ ദുരിതത്തിന് അറുതിയായില്ല

Jaisy
|
25 April 2018 5:09 AM IST

താളം തെറ്റിയ വിമാന സർവീസുകൾ സാധാരണ നിലയിലാക്കാൻ കൊണ്ടുപിടിച്ച നീക്കത്തിലാണ്​ അബൂദബി, ദുബൈ വിമാനത്താവള അധികൃതർ

മൂടൽമഞ്ഞ്​ മൂലമുള്ള കെടുതികളിൽ നിന്ന്​ യുഎഇയിലെ വിമാന യാത്രക്കാർ ഇനിയും മോചിതരായില്ല. താളം തെറ്റിയ വിമാന സർവീസുകൾ സാധാരണ നിലയിലാക്കാൻ കൊണ്ടുപിടിച്ച നീക്കത്തിലാണ്​ അബൂദബി, ദുബൈ വിമാനത്താവള അധികൃതർ. എന്നാൽ പ്രതികൂല കാലാവസ്ഥ ദിവസങ്ങൾ തുടർന്നേക്കുമെന്നണ്​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്​.

രാത്രിയും പുലർ കാലങ്ങളിലുമായി പെയ്തിറങ്ങുന്ന കോടമഞ്ഞ്​ ദുബൈയിലും അബൂദബിയിലും ഏറ്റവും കൂടുതൽ പ്രയാസം സൃഷ്​ടിച്ചത്​ വിമാന യാത്രക്കാർക്കു​ തന്നെയാണ്​. നിരവധി സർവീസുകളാണ്​ നിർത്തി വെക്കേണ്ടി വന്നത്​. ഒട്ടേറെ സർവീസുകൾ പുന:ക്രമീകരിക്കേണ്ടതായും വന്നു. അബൂദബി വിമാനത്താവളത്തെയാണ്​ പ്രതിസന്ധി കൂടുതൽ ബാധിച്ചത്​.

വെള്ളിയാഴ്ച വരെ മൂടൽമഞ്ഞിന്റെ സാഹചര്യം തുടർന്നേക്കും. ഇതു കാരണം യാത്രക്കാരിൽ പലരും പകൽ നേരത്തുള്ള വിമാന സർവീസുകൾ തെരഞ്ഞെടുക്കുകയാണ്​. റോഡ്​ ഗതാഗതത്തെയും മൂടൽമഞ്ഞ്​ ബാധിച്ചു. പിന്നിട്ട രണ്ടു ദിവസങ്ങളിലായി ദുബൈയിലും അബൂദബിയിലും നിരവധി വാഹനാപകടങ്ങളാണുണ്ടായത്​. ദൃശ്യപരിധി കുറഞ്ഞതിനാൽ നിശ്ചിതം അകലം പാലിച്ചു വേണം വാഹനം ഓടിക്കാനെന്ന്​ അധികൃതർ ആവർത്തിച്ച്​ ആവശ്യപ്പെട്ടു. മൂടൽ മഞ്ഞ്​ വേളയിൽ നിയമം ലംഘിക്കുന്ന വാഹന ഡ്രൈവർമാരിൽ നിന്ന്​ 500 ദിർഹം ഫൈൻ ഈടാക്കാനാണ്​ അബൂദബിയുടെ തീരുമാനം.

Related Tags :
Similar Posts