ബഹ്‌റൈനിലെ 'അര്‍മന്‍ സൂ' വിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്ബഹ്‌റൈനിലെ 'അര്‍മന്‍ സൂ' വിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്
|ബഹ്‌റൈനിലെ അര്‍മന്‍ സൂ എന്നറിയപ്പെടുന്ന സ്വകാര്യ മൃഗശാല പ്രവാസികളടക്കം നിരവധി പേര്‍ക്ക് പ്രിയങ്കരമായ വിനോദസഞ്ചാര കേന്ദ്രമാവുകയാണ്.
ബഹ്‌റൈനിലെ അര്‍മന്‍ സൂ എന്നറിയപ്പെടുന്ന സ്വകാര്യ മൃഗശാല പ്രവാസികളടക്കം നിരവധി പേര്‍ക്ക് പ്രിയങ്കരമായ വിനോദസഞ്ചാര കേന്ദ്രമാവുകയാണ്. വിവിധ മൃഗങ്ങളും പക്ഷികളുമടക്കം ജൈവ വൈവിധ്യത്തിന്റെ കലവറയാണ് ഈ സങ്കേതം.
ബഹ്റൈനില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള പക്ഷി മൃഗസങ്കേതം ബുദയ്യയിലെ ജസ്റയിലാണ് സ്ഥിതി ചെയ്യുന്നത്. അലി മുഹമ്മദ് റിള എന്ന വ്യക്തിയാണ് ഈ കേന്ദ്രം സ്ഥാപിച്ചത്. വിവിധ തരം വളര്‍ത്തു മൃഗങ്ങളുടെ ശേഖരമാണ് ഇവിടുത്തെ ഒരു പ്രത്യേകത. സന്ദര്‍ശകര്‍ക്ക് കുതിര സവാരി അടക്കമുള്ള വിനോദങ്ങള്‍ക്ക് ഇവിടെ അവസരം നല്‍കുന്നു. വിവിധ തരം മൃഗങ്ങളുമായി അടുത്തിടപഴകാന്‍ സന്ദര്‍ശകര്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. പലതരത്തിലുള്ള പക്ഷികളുടെ വിസ്മയക്കാഴ്ചകള്‍ സന്ദര്‍ശകര്‍ ഇവിടെ ആസ്വദിക്കുന്നു.
വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മികച്ച സംരക്ഷണം നല്‍കുകയാണ് ഈ വിശാലമായ വിനോദ സഞ്ചാര കേന്ദ്രം. സ്വദേശികളോടൊപ്പം നിരവധി പ്രവാസികളും കുടുംബ സമേതം ഈ പാര്‍ക്കിലെ കാഴ്ചകള്‍ കാണാന്‍ ഇവിടെയെത്താറുണ്ട്. പാമ്പിനെ കഴുത്തിലണിഞ്ഞ് സന്ദര്‍ശകര്‍ക്ക് ഫോട്ടോയെടുക്കാന്‍ അവസരം നല്‍കുകയാണ് ഇദ്ദേഹം. പലതരം ജീവജാലങ്ങളോട് ഇഴുകിച്ചേര്‍ന്ന് കൊണ്ടുള്ള അന്തരീക്ഷം ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ഹൃദ്യമായ അനുഭവമായിത്തീരുന്നു.