< Back
Gulf
Gulf

കുഞ്ഞാലിക്കുട്ടിയുടെ വിജയത്തില്‍ ഗള്‍ഫില്‍ ആഹ്ലാദം

Sithara
|
27 April 2018 11:18 AM IST

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ മധുരവിതരണവും ആഹ്ളാദ പ്രകടനവും

പി കെ കുഞ്ഞാലിക്കുട്ടിയുടെ വിജയത്തില്‍ ഗള്‍ഫിലും ആഹ്ലാദം. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ മധുരവിതരണവും ആഹ്ളാദ പ്രകടനവും നടന്നു..

പ്രവൃത്തി ദിവസമായിരുന്നിട്ട് കൂടി തെരഞ്ഞെടുപ്പ് ഫലമറിയാന്‍ രാവിലെ മുതല്‍ പ്രവാസികള്‍ ടെലിവിഷന് മുന്നില്‍ ഒത്തുകൂടി. ദുബൈയിലെ കെഎംസിസി ആസ്ഥാനത്ത് വലിയ സ്ക്രീനില്‍ ഫലമറിയാന്‍ സൗകര്യമൊരുക്കിയിരുന്നു. ആശങ്കയുടെ ഒരു നിമിഷം പോലും സമ്മാനിക്കാതെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മുന്നേറ്റം. കെഎംസിസി പ്രവര്‍ത്തകര്‍ക്കൊപ്പം സന്തോഷം പങ്കിടാന്‍ പഴയ പ്രവാസി കൂടിയായ മഞ്ഞളാംകുഴി അലി എംഎല്‍എയും എത്തി.

ഗള്‍ഫിലെ പ്രവാസികള്‍ക്ക് കൂടി വോട്ടുണ്ടായിരുന്നെങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം എത്രയാകുമായിരുന്നു എന്ന ചര്‍ച്ചയാണിപ്പോള്‍.

Similar Posts