< Back
Gulf
ദോഹയില്‍ സംഗീതമഴ പെയ്യിച്ച് ബാബുഭായിയും കുടുംബവുംദോഹയില്‍ സംഗീതമഴ പെയ്യിച്ച് ബാബുഭായിയും കുടുംബവും
Gulf

ദോഹയില്‍ സംഗീതമഴ പെയ്യിച്ച് ബാബുഭായിയും കുടുംബവും

Jaisy
|
27 April 2018 8:50 PM IST

വോയ്‌സ് ഓഫ് സ്ട്രീറ്റ് എന്ന പേരില്‍ കരുണ ഖത്തറൊരുക്കിയ വേദിയില്‍ വിവിധ ഭാഷകളിലെ പാട്ടുകളുമായി ഈ തെരുവുഗായക സംഘം നിറഞ്ഞാടി

തെരുവിന്റെ പാട്ടും താളവുമായി ഖത്തറിലെത്തിയ ബാബുഭായിയും കുടുംബവും ദോഹയിലെ ആസ്വാദകര്‍ക്ക് സമ്മാനിച്ചത് സംഗീതമഴയാണ്. വോയ്‌സ് ഓഫ് സ്ട്രീറ്റ് എന്ന പേരില്‍ കരുണ ഖത്തറൊരുക്കിയ വേദിയില്‍ വിവിധ ഭാഷകളിലെ പാട്ടുകളുമായി ഈ തെരുവുഗായക സംഘം നിറഞ്ഞാടി.

താരനിശകളും മെഗാഷോകളും അരങ്ങുതകര്‍ക്കുന്ന ഗള്‍ഫിലെ വേദികളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതായിരുന്നു ദോഹയില്‍ നടന്ന തെരുവുഗായകരുടെ സംഗീത പരിപാടി . ഹിന്ദി ഗാനങ്ങളുമായി കോഴിക്കോട്ടെ തെരുവുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ബാബുഭായിയും കുടുംബവും ആദ്യമായാണ് കടല്‍ കടക്കുന്നത്. ബാബുഭായിക്കൊപ്പം ഭാര്യ ലതയും മകള്‍ കൗസല്യയുമാണ് ഖത്തറിലെത്തിയത്.

ഹിന്ദി തമിഴ് ഗാനങ്ങളും ഗസലുകളുമായി ബാബുഭായി സദസ്സിനെ ഇളക്കി മറിച്ചപ്പോള്‍ മലയാളം ഗാനങ്ങളും മാപ്പിളപ്പാട്ടുമായി മകള്‍ കൗസല്യ ദോഹയിലെ ആസ്വാദകരുടെ മനം കവര്‍ന്നു. കരുണ ഖത്തറെന്ന പ്രവാസി കൂട്ടായ്മ ദോഹയില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ കോഫീ ഹൗസ് വോയ്‌സ് ഓഫ് സ്ട്രീറ്റ് എന്ന സംഗീത രാവിനെ ഇവര്‍ മധുര ശബ്ദം കൊണ്ട് അവിസ്മരണീയ അനുഭവമാക്കി മാറ്റി.

Related Tags :
Similar Posts